കൊച്ചി: മുൻ മന്ത്രിയും എം പിയുമായിരുന്ന കെ വി തോമസ് സിനിമയിലും മന്ത്രിയാകുന്നു. റോയ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി' എന്ന ചിത്രത്തിലാണ് കെ വി തോമസ് വേഷമിടുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും സിനിമയിൽ കെ വി തോമസ് വീണ്ടും മന്ത്രിയായി. ഇരിങ്ങാലക്കുട, തൃശൂർ, വാനപ്പിള്ളി, എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുകയാണ് സിനിമ.
വർഷങ്ങൾക്ക് മുമ്പ് പൂർവികർ ചെയ്ത ക്രൂരഹത്യയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു ഫ്ലാഷ് ബാക്ക് സ്റ്റാറി. ആ കുടുംബത്തിന്റെ പ്രതികാരം വർഷങ്ങൾ കഴിഞ്ഞിട്ടും അടങ്ങാതെ തുടർന്നു കൊണ്ടിരിക്കുന്നു. ഈ പകയുടെ ഇടയിൽ നഗരത്തിൽ നിന്ന് ആ ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാർ ഇതിനടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്നു. തുടർന്ന് കുറച്ച് നാടകീയ സംഭവങ്ങൾ അവിടെ അരങ്ങേറുന്നു.
![]()
Abhimanyu Murder | അഭിമന്യുവിന്റെ കൊലപാതകം; പ്രധാനപ്രതി സജയ് ദത്ത് കീഴടങ്ങി
ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രേതബാധ ഉണ്ടാകുമ്പോൾ ഇടപെടുന്ന സാംസ്കാരിക മന്ത്രിയായാണ് കെ വി തോമസിന്റെ വേഷം. ലൊക്കേഷനിലെ പൊലീസുകാരന്റെ കൈ ഛേദിക്കുന്നു. ചിത്രീകരണം മുടങ്ങുന്ന ഘട്ടത്തിൽ സാംസ്കാരിക മന്ത്രി കെ വി തോമസ് ഡി ജി പിയെ വിളിച്ച് സുരക്ഷ ഒരുക്കാൻ നിർദ്ദേശം നൽകുന്നു. രണ്ട് സീനുകളിലാണ് കെ വി തോമസ് അഭിനയിക്കുന്നത്.
പത്രസമ്മേളനത്തിന് രണ്ടു മണിക്കൂർ വൈകി; മന്ത്രിയോട് മാധ്യമപ്രവർത്തകരുടെ 'കടക്ക് പുറത്ത്'സംഘർവും നർമ്മവും കൂട്ടി കലർത്തി ആ കുടുംബത്തിന്റെ കഥ പറയുകയാണ് ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി. സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോർ, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധർ, ജെയിംസ് പാറക്കൽ, സിദ്ധരാജ്, കൊല്ലം തുളസി തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ വേഷമിടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.