മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്’ സ്ട്രീമിങ് ആരംഭിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഇതിനോടകം സ്ട്രീമിങ് ആരംഭിച്ച ക്രൈം സീരീസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്
ഒട്ടേറെ സവിശേഷതകളുമായി മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ്’ സ്ട്രീമിങ് ആരംഭിച്ചു. സസ്പെൻസ് നിറഞ്ഞ ക്രൈം ത്രില്ലറായിരിക്കും ‘കേരള ക്രൈം ഫയൽസ്-ഷിജു പാറയിൽ വീട് നീണ്ടകര’. ഡിസ്നി ഹോട്ട് സ്റ്റാറിലാണ് ഈ വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചത്. ലാലും അജു വർഗീസുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഒരു പുരാതന ലോഡ്ജില്‍ നടക്കുന്ന സെക്‌സ് വര്‍ക്കറുടെ കൊലപാതകവും തുടര്‍ന്നു നടക്കുന്ന പൊലീസ് അന്വേഷണത്തിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്.
ഇതിനോടകം സ്ട്രീമിങ് ആരംഭിച്ച ക്രൈം സീരീസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. അജു വർഗീസ് തകർപ്പൻ പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന ‘കേരള ക്രൈം ഫയൽസ് -ഷിജു പാറയിൽ വീട് നീണ്ടകര’ ഏറെ സസ്പെൻസ് നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെയാണ് ഈ സീരീസ് മുന്നോട്ടുപോകുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജിതിൻ സ്റ്റാനിസ്ലോസാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഭാഷകളിൽ സീരീസ് ലഭ്യമാകും.
advertisement
ഡിസ്‌നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആയതിനാൽ, നിർമ്മാണ മൂല്യത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്‍ച ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് നിർമ്മിച്ചിരിക്കുന്നതെന്ന് നിർമാതാവ് രാഹുൽ റിജി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, ‘കേരള ക്രൈം ഫയൽ’ നിർമ്മാണവും അവതരണവുമെല്ലാം ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകൾക്ക് തുല്യമാണ്. ഹെഷാം അബ്‍ദുള്‍ വഹാബാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകള്‍ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത വെബ് സീരിസ് ആണിത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 23, 2023 1:47 PM IST