• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ ഓണം ദുബായിൽ; രണ്ടുവർഷത്തിന് ശേഷം താരം ആദ്യമായി വിദേശത്തേക്ക്

മമ്മൂട്ടിയുടെ ഓണം ദുബായിൽ; രണ്ടുവർഷത്തിന് ശേഷം താരം ആദ്യമായി വിദേശത്തേക്ക്

ദുബായിലേക്ക് തിരിക്കാനായി വിമാനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Mammootty_Dubai

Mammootty_Dubai

  • Share this:
    കൊച്ചി: രണ്ടു വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും വിദേശത്തേക്ക്. ദുബായിലേക്ക് തിരിക്കാനായി വിമാനത്തിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    ദുബായിൽ ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനും യുഎഇ സർക്കാരിന്‍റെ ഗോൾഡൻ വിസ സ്വീകരിക്കാനുമാണ് മമ്മൂട്ടിയുടെ യാത്ര. കലാരംഗത്തെ സംഭാവനകൾ മാനിച്ചാണ് മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്.

    നേരത്തെ അഭിനയ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയതിന് ആദരിക്കാനുള്ള സർക്കാർ തീരുമാനം അറിയിച്ച് വിളിച്ച മന്ത്രിയോട് മമ്മൂട്ടി സംസാരിച്ച കാര്യങ്ങളും പുറത്തുകൊണ്ടുവന്നത് ബാദുഷ ആയിരുന്നു. ജനങ്ങളുടെ പണം മുടക്കിയുള്ള ആദരം തനിക്ക് വേണ്ടെന്നാണ് മന്ത്രി സജി ചെറിയാനോട് മമ്മൂട്ടി പറഞ്ഞത്.

    മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ; മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ആദ്യമായി

    മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും യൂഎഇ ഗോള്‍ഡന്‍ വിസ നല്‍കി. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷം കാലവധിയുള്ളതാണ് യുഎഇ ഗോള്‍ഡന്‍ വിസ. അടുത്ത ദിവസം ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം.

    അതേസമയം മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ '12th മാന്‍' ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്.

    മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം: മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്ത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ. പ്രിയദര്‍ശനും മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാര്‍. ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയാണിത്. ഓഗസ്റ്റ് 12 ആണ് നിലവില്‍ സിനിമയുടെ റിലീസ് തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്.

    നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന സിനിമ ഒക്ടോബര്‍ മാസം റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ മാസ്സ് ആക്ഷന്‍ ചിത്രം ഇതിനോടകം തന്നെ ആരാധകരില്‍ വന്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 14 ആണ് റിലീസ് തിയതി.

    റാം: ദൃശ്യത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മാസ് ത്രില്ലറാണ് റാം. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു

    ബറോസ്: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്'. ചിത്രത്തില്‍ പൃഥ്വിരാജും വേഷമിടുന്നു. 3D ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹന്‍ലാല്‍ ചെയ്യും. ഗോവയും പോര്‍ട്ടുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
    Published by:Anuraj GR
    First published: