ഐഡിയ ഉണ്ടോ ജോലിയും ഉണ്ട്, ഓരോ ആശയങ്ങളെയും തൊഴിലവസരമാക്കി മാറ്റുന്ന നാട്

Last Updated:

ഗവൺമെൻ്റ് പ്രസ്ഥാനങ്ങൾ, അക്കാദമിക് മേഖലകൾ ഇൻഡസ്ട്രീസ് മേഖലകൾ, സിവിൽ സൊസൈറ്റി എന്നീ മേഖലകളെ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടത്തുക.

ബ്ലോക്ക് ക്ലസ്റ്റർ ഇന്നവേഷൻ യോഗത്തിൽ ഉദ്യോഗസ്ഥർ 
ബ്ലോക്ക് ക്ലസ്റ്റർ ഇന്നവേഷൻ യോഗത്തിൽ ഉദ്യോഗസ്ഥർ 
നിങ്ങൾക് ആശയങ്ങൾ ഉണ്ടോ? ആശയങ്ങളെ നൂതന സാങ്കേതികവിദ്യയിലൂടെ സ്റ്റാർട്ട്‌ അപ്പ്‌ അല്ലെങ്കിൽ ഇതര തൊഴിലുകൾ ആക്കി മാറ്റാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെ ഈ നാടിന് ആവശ്യമുണ്ട്.
നേമം ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്ററിലൂടെ നൂതന ആശയങ്ങൾ ഉൾപ്പെടുത്തി ബ്ലോക്കിലെ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വികസിപ്പിക്കാനായി ബ്ലോക്ക് ഇന്നേവേഷൻ ക്ലസ്റ്റർ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ് കെ പ്രീജ യോഗം ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ സുസ്ഥിരവികസനത്തിൻ്റെ അടിസ്ഥാനത്തിൽ ശുദ്ധജല തടാകമായ വെള്ളായണി കായലിലെ കുളവാഴകൾ നീക്കം ചെയ്യൽ, ഹാപ്പിനസ് ഇൻഡക്സ് ഉയർത്തുന്നതിന് ഭാഗമായി വയോജനങ്ങൾക്കായി പാർക്ക് നിർമ്മാണം, ഭിന്നശേഷി വിമുക്ത ബ്ലോക്ക് എന്ന രീതിയിലേക്ക് മാറുന്നതിനുള്ള പ്രാഥമിക ഇടപെടൽ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഭാഗമായി പ്ലമ്പിങ്, വയറിങ്, മെക്കാനിക് തുടങ്ങിയ മേഖലകളിലെ നൈപുണ്യ പരിശീലനം തുടങ്ങിയവ നടത്തുന്നതിൻ്റെ വ്യക്തമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി.
advertisement
ഗവൺമെൻ്റ് പ്രസ്ഥാനങ്ങൾ, അക്കാദമിക് മേഖലകൾ ഇൻഡസ്ട്രീസ് മേഖലകൾ, സിവിൽ സൊസൈറ്റി എന്നീ മേഖലകളെ ഉൾപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടത്തുക. CSIR-NIIST, വിദ്യാദിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ പാലോട്, വിവിധ എഞ്ചിനീറിങ് കോളേജുകൾ എന്നീ സ്ഥാപനങ്ങൾ നിലവിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഐഡിയ ഉണ്ടോ ജോലിയും ഉണ്ട്, ഓരോ ആശയങ്ങളെയും തൊഴിലവസരമാക്കി മാറ്റുന്ന നാട്
Next Article
advertisement
'രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും'; പാലക്കാട് കോൺഗ്രസ് കൗൺസിലർ
'രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും'; പാലക്കാട് കോൺഗ്രസ് കൗൺസിലർ
  • രാഹുലിനെ ഒറ്റപ്പെടുത്തുന്ന കടന്നാക്രമണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മൻസൂർ മണലാഞ്ചേരി പറഞ്ഞു.

  • പാലക്കാട് മണ്ഡലത്തിൽ രാഹുലിന് സുരക്ഷയൊരുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ ഉറപ്പുനൽകുന്നു.

  • പാർട്ടിയെ വളർത്താൻ നേതാക്കൾ കൈമലർത്തരുതെന്നും, രാഹുലിന് പിന്തുണ നൽകണമെന്നും മൻസൂർ പറഞ്ഞു.

View All
advertisement