Thug Life: 'കടൈസി വരേയ്ക്കും നീയും നാനും ഒന്ന്'; മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി

Last Updated:

മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്

News18
News18
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി. മുപ്പത്തി ഏഴ് വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്‌ തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യുഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി തഗ് ലൈഫിലെ താരങ്ങളും അണിയറപ്രവർത്തകരും മെയ് 21 ന് കൊച്ചിയിലും മെയ് 28 തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിൽ പങ്കെടുക്കും. എആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയിൽ മെയ് 24ന് നടക്കും. തഗ്‌ലൈഫ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ജൂൺ 5ന് റിലീസാകും.
advertisement
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും, എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.പി ആർ ഓ : പ്രതീഷ് ശേഖർ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thug Life: 'കടൈസി വരേയ്ക്കും നീയും നാനും ഒന്ന്'; മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രയ്ലർ റിലീസായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement