Lovely 3D | മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ 3D ചിത്രം 'ലൗലി' തിയേറ്ററിലേക്ക്

Last Updated:

ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ, സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ലൗലി'

ലൗലി 3D
ലൗലി 3D
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ 3D സിനിമയായ 'ലൗലി' (Lovely 3D) ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ഡാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ്‌ സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ (ദിലീഷ് നായർ) സംവിധാനത്തിൽ, സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ലൗലി'. ചിത്രം ഏപ്രിൽ 4ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ചിത്രത്തിൽ അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ്‌ കെ. ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ.പി.എ.സി. ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻ ഘട്സ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന 'ലൗലി' വിസ്മയ കാഴ്ചളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.
advertisement
എഡിറ്റർ- കിരൺദാസ്, കോ പ്രൊഡ്യൂസർ- പ്രമോദ് ജി. ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- ദീപ്തി അനുരാഗ്, ആർട്ട് ഡയറക്ടർ- കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ- ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ- സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ- അലൻ, ആൽബിൻ, സൂരജ്, ബേയ്സിൽ, ജെഫിൻ; ഫിനാൻസ് കൺട്രോളർ- ജോബീഷ് ആന്റണി, വിഷ്വൽ എഫക്റ്റ്സ്- വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ- നിക്സൻ ജോർജ്ജ്, ആക്ഷൻ- കലൈ കിംഗ്സൺ, പരസ്യകല-യെല്ലൊ ടൂത്ത്സ്,
advertisement
സ്റ്റിൽസ്- ആർ. റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ- വിമൽ വിജയ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Mathew Thomas starring Malayalam movie Lovely 3D, the first ever hybrid, live-action 3D movie in Malayalam is ready to reach theatres. The film is coming on April 
മലയാളം വാർത്തകൾ/ വാർത്ത/Film/
Lovely 3D | മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ 3D ചിത്രം 'ലൗലി' തിയേറ്ററിലേക്ക്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement