നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയെത്തി; മെഗാസ്റ്റാർ ക്യമറയ്ക്ക് മുന്നിലെത്തിയത് 275 ദിവസത്തിന് ശേഷം

  മമ്മൂട്ടി ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയെത്തി; മെഗാസ്റ്റാർ ക്യമറയ്ക്ക് മുന്നിലെത്തിയത് 275 ദിവസത്തിന് ശേഷം

  കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി വീടിന് പുറത്തിറങ്ങുന്നത്.

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   കൊച്ചി: കോവിഡ് 19നെ തുടർന്ന് ഷൂട്ടിങ് തിരക്കുകളിൽ നിന്ന് മാറിനിന്ന മെഗാസ്റ്റാർ മമ്മൂട്ടി 275 ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. കുറച്ചുദിവസങ്ങൾക്ക് മുൻപ് സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിൽ ഒന്നു കറങ്ങിയ താരം പരസ്യ ചിത്രീകരണത്തിനാണ് എത്തിയത്.

   Also Read- തടി കുറച്ച് പഴയ രൂപം വീണ്ടെടുത്ത് ഫർദീന്‍ഖാൻ; തിരിച്ചു വരവിന് ഒരുങ്ങുന്നതായി സൂചന

   പ്രൊഡക്ഷൻ മാനേജർ ബാദുഷയും നിർമാതാവ് ആന്റോ ജോസഫും കലൂരിൽ മമ്മൂട്ടിക്ക് ഒപ്പം കൂടി. ''കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് മമ്മൂട്ടി പുറത്തിറങ്ങുന്നത്. സ്റ്റേഡിയത്തിന് ചുറ്റും കാറിൽ ഒന്ന് റൗണ്ട് അടിച്ചശേഷം ചായ കുടിക്കാനായി ഞങ്ങൾ നിർത്തി. അടുത്ത ദിവസം അദ്ദേഹത്തിന് ഒരു പരസ്യ ചിത്രീകരണമുണ്ടായിരുന്നു. ജനുവരി മുതൽ മമ്മൂക്കയുടെ സിനിമാ ഷൂട്ടിങ്ങ് പുനരാരംഭിക്കും. ആദ്യം ഏത് പ്രൊജക്ടാണ് എടുക്കുന്നതെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല''- ബാദുഷ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   Also Read- 'ആദിപുരുഷ്' ചിത്രത്തിൽ നിന്ന് സെയ്ഫ് അലിഖാനെ നീക്കണമെന്ന് ആവശ്യം

   മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ജോഫിൻ ടി ചാക്കോയുടെ ദി പ്രീസ്റ്റ് എന്ന സിനിമയിലെ തന്റെ ഭാഗത്തെ ഷൂട്ടിങ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. സന്തോഷ് നാരായണന്റെ ദി വൺ എന്ന സിനിമയിലെ ചില ഭാഗങ്ങൾ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. ഇതായിരിക്കും ആദ്യം മമ്മൂട്ടി പൂർത്തിയാക്കുക എന്നതാണ് വിവരം.

   Also Read- സുഹൃത്തുക്കൾക്കൊപ്പം ഒരു 'ബ്രേക്ക്' എടുത്ത് അനുശ്രീ; വിനോദയാത്രാ ചിത്രങ്ങളുമായി താരം

   മാർച്ച് മധ്യത്തോടെ അമൽ നീരദിന്റെ ബിലാൽ എന്ന സിനിമയുടെ ഷൂട്ടിങ് നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പ്രോജക്ട് വൈകുമെന്നാണ് അറിയുന്നത്. അടുത്ത വർഷം അമൽനീരദും മമ്മൂട്ടിയും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിബിഐ പരമ്പരയിലെ അടുത്ത കെ മധു ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. നവാഗതനായ രതീന ഷർഷാദിന്റെ സിനിമയിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
   Published by:Rajesh V
   First published: