Mohanlal | എട്ടു വർഷങ്ങൾക്ക് ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്നു; തിരക്കഥ ചെമ്പൻ വിനോദ്
- Published by:user_57
- news18-malayalam
Last Updated:
മോഹൻലാൽ, അമല പോൾ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത ചിത്രം 'ലൈല ഒ ലൈല'യാണ് ഇതിനു മുൻപുള്ള മോഹൻലാൽ, ജോഷി ചിത്രം
നീണ്ട എട്ടു വർഷങ്ങൾക്ക് ശേഷം മോഹൻലാലും (Mohanlal) ജോഷിയും (Joshiy) കൈകോർക്കുന്ന ചിത്രം. ചെമ്പൻ വിനോദ് ജോസിന്റേതാണ് (Chemban Vinod Jose) തിരക്കഥ. ചിത്രത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ ഒക്ടോബർ 30ന് രാവിലെ നടക്കും. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയയും, നെക്സ്റ്റൽ സ്റ്റുഡിയോസും ചേർന്നു നിർമ്മിക്കുന്ന സിനിമയാണ്.
മോഹൻലാൽ, അമല പോൾ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത ചിത്രം ‘ലൈല ഒ ലൈല’യാണ് ഇതിനു മുൻപുള്ള മോഹൻലാൽ, ജോഷി ചിത്രം. 2015ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
Also read: Garudan | സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ സെൻസറിംഗ് ചെയ്തു; ചിത്രം നവംബർ മൂന്നിന് തിയേറ്ററിൽ
അതിനു ശേഷം ജോഷി മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തു. അതിൽ രണ്ടിലും നായകൻ ജോജു ജോർജ് ആയിരുന്നു. സുരേഷ് ഗോപിയുമായി വീണ്ടും സഹകരിച്ച ജോഷി ചിത്രം ‘പാപ്പൻ’ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയായിരുന്നു. മലയാള സിനിമയിലേക്ക് സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം കൂടിയാണ് ‘പാപ്പൻ’. മറ്റൊരു ചിത്രമായ ‘ആന്റണി’ ഇനിയും റിലീസ് ചെയ്തിട്ടില്ല.
advertisement
പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ആന്റണി’. കല്യാണി പ്രിയദർശനും നായികമാരിൽ ഒരാളായി സ്‌ക്രീനിലെത്തും.
മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ സിനിമയായ ‘മലൈക്കോട്ടൈ വാലിബൻ’ അടുത്തതായി റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ്. ദൃശ്യം സംവിധായകൻ ജീത്തു ജോസഫുമായി കൈകോർക്കുമ്മ ‘റാം’ മറ്റൊരു ചിത്രമാണ്. അന്യഭാഷകളിൽ വൃഷഭ ഉൾപ്പെടെയുള്ള പ്രോജക്ടുകളും നടന്നുവരുന്നു.
Summary: Eight years from Laila O Laila, Mohanlal and director Joshiy are teaming up again for a film. The project is scripted by Chemban Vinod Jose. Official launch is slated for October 30, 2023. The previous movie of the actor -director was released in 2015. Ever since, Joshiy collaborated with Joju George and Suresh Gopi for Porinju Mariyam Jose, Paappan and Antony
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 30, 2023 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal | എട്ടു വർഷങ്ങൾക്ക് ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്നു; തിരക്കഥ ചെമ്പൻ വിനോദ്