ദൃശ്യം 3: 100 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങും

Last Updated:

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും

News18
News18
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റ മൂന്നാം ഭാഗത്തിന്ന്റെ പുതിയ അപ്ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരമാണ് പങ്കുവച്ചത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റിൽ.
മോഹൻലാൽ അവതരിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോർജ് കുട്ടിയുടെ കണ്ണിന്റെ ക്ളോസ് അപ്പ് ഷോട്ടടങ്ങിയ റീലാണ് പങ്കു വച്ചത്. റീലീൽ ദൃശ്യം 3 ഉടൻ വരുന്നു എന്നും ഉണ്ട്. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫും നായകൻ മോഹൻലാലും നിർമമ്മാതാവ് ആന്റണി പെരുമ്പാവൂരും കൈ കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും റീലിൽ ഉണ്ട്. '2025 ഒക്ടോബറില്‍ ക്യാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോട് കൂടിയാണ് റീൽ പങ്കു വച്ചിരിക്കുന്നത്. നിർമ്മാതാക്കളായ ആശീർവാദ് സിനിമാ. ജിത്തു ജോസഫ്, മോഹൻ ലാൽ എന്നിവരാണ് റീൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
advertisement
ദൃശ്യം മൂന്നിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങുമെന്ന് നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു, അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിങ്ങും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ദൃശ്യം 3: 100 ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങും
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement