വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി

Last Updated:

വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് രണ്ട് പേരും അടുക്കുന്നതും ഒളിച്ചോടാനുള്ള തീരുമാനം എടുത്തതും

പ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)
വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി.മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം നടന്നത്. വധുവിന്റെ മധ്യവയസ്‌കനായ പിതാവും  വരന്റെ അമ്മയും വിവാഹനിശ്ചയ ചടങ്ങിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒളിച്ചോടിയത്.
ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ സ്ത്രീയെ ഒരാഴ്ചയിലേറെയായി കാണാതായതോടെ മകൻ പോലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
advertisement
ഇക്കഴഞ്ഞ വ്യാഴാഴ്ച പൊലീസ് 45 കാരിയെ ചിക്ലി എന്ന ഗ്രാമത്തിൽനിന്ന് കണ്ടെത്തി. 50 വയസ്സുള്ള ഒരു കർഷകനോടൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. തുടർന്നാണ്കർഷകൻ അവരുടെ മകന്റെ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് അറിയുന്നത്. സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെയായിരുന്നു നടന്നത്. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് രണ്ട് പേരും അടുക്കുന്നതും ഒളിച്ചോടാനുള്ള തീരുമാനം എടുത്തതും.
advertisement
എന്നാൽ പൊലീസ് ഇവരെ കണ്ടെത്തിയത് ശേഷവും കാമുകനായ കർഷകനൊപ്പം ജീവിക്കണമെന്നായിരുന്നു45കാരി പറഞ്ഞത്. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ പ്രേരിപ്പിച്ചെങ്കിലും സ്ത്രീ തന്റെ തീരുമാനത്തിഉറച്ചുനിൽക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വധുവിന്റെ പിതാവ് വരന്റെ അമ്മയോടൊപ്പം ഒളിച്ചോടി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement