എന്നെന്നും നിന്റേത്! വിവാഹ വാർഷിക ദിനത്തിൽ സുചിത്രയ്ക്ക് സ്നേഹ ചുംബനവുമായി മോഹൻലാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
തുടരട്ടെ ഈ സ്നേഹവും സന്തോഷവും എന്നാണ് ഒരാൾ കമന്റ് ചെയ്തത്
37-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് വിവാഹവാർഷികത്തിന് സുചിത്രയ്ക്ക് ആശംസകൾ അറിയിച്ചിരുന്നത്. ഇതിനോടൊപ്പം ഒരു കുറിപ്പും പങ്കുവച്ചിരുന്നു.
‘ഹാപ്പി ആനിവേഴ്സറി സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നെന്നും നിന്റേത്’. എന്നാണ് ഫോട്ടോയ്ക്ക് മോഹൻലാൽ നൽകിയ അടികുറിപ്പ്. നിരവധിപേരാണ് മോഹൻലാലിനും സുചിത്രയിക്കും ആശംസകൾ നേർന്നത്. 'തുടരട്ടെ ഈ സ്നേഹവും സന്തോഷവും, ഹാപ്പി ആനിവേഴ്സറി' എന്നിങ്ങൻെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
1988 ഏപ്രിൽ 28-നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം കഴിഞ്ഞത്. മോഹൻലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രം തുടരും സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഒരിടവേളയ്ക്കുശേഷമാണ് പ്രായഭേദമന്യേ മലയാളികൾ ഒന്നടങ്കം ഒരു മോഹൻലാൽ ചിത്രം ഏറ്റെടുക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 28, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്നെന്നും നിന്റേത്! വിവാഹ വാർഷിക ദിനത്തിൽ സുചിത്രയ്ക്ക് സ്നേഹ ചുംബനവുമായി മോഹൻലാൽ