'സത്യേട്ടന്റെ സിനിമകളിലുള്ള ഒരുപാട് കാര്യങ്ങൾ ഹൃദയപൂർവ്വത്തിൽ ഇല്ല': മോഹൻലാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
സത്യേട്ടന്റെ സിനിമകളിൽ ഇല്ലാത്ത ഒരുപാട് പുതിയ കാര്യങ്ങൾ ഹൃദയപൂർവ്വത്തിൽ ഉണ്ടെന്ന് മോഹൻലാൽ
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ ഇറങ്ങുന്ന സിനിമയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ ചിത്രത്തിൽ ഇല്ലാത്ത ചില കാര്യങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് മോഹൻലാൽ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മുമ്പ് ഒന്നിച്ച് അഭിനയിച്ചവർ ഇപ്പോൾ ഇല്ലാത്തതിനെ കുറിച്ചാണ് മോഹൻലാൽ പറയുന്നത്. 'ഹൃദയപൂർവ്വം' ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളയോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
' സത്യേട്ടന്റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഇതും എടുത്തിരിക്കുന്ന രീതി പ്രമേയം അതിനൊക്കെ പ്രത്യേകതകളുണ്ട്. പക്ഷെ, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു അങ്ങനെ നമുക്ക് പെട്ടെന്ന് ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങൾ സത്യേട്ടന്റെ സിനിമകളിൽ ഉണ്ടാകും.
advertisement
പക്ഷെ, ഇപ്പോൾ അവർ ആരും ഇല്ലാത്തുകൊണ്ട് തന്നെ വേറൊരു പ്രമേയത്തിലേക്ക് പോകേണ്ടി വരും. ചില സീനുകൾ ചെയ്യുമ്പോൾ അറിയാതെ ആലോചിച്ചു പോകും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അയാൾ ചെയ്യേണ്ട സീനായിരുന്നുവെന്ന്. ഇവരൊന്നും ഇല്ലാത്തതിനാൽ, അതിൽ നിന്നൊക്കെ മാറിയാണ് സിനിമ ചെയ്തിരിക്കുന്നത്. പ്രമേയവും എടുത്തിരിക്കുന്ന രീതിയെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ, സത്യേട്ടന്റെ സിനിമകളിലുള്ള ഒരുപാട് കാര്യങ്ങൾ ഇതിലില്ല. എന്നാൽ, ഒരുപാട് പുതിയ കാര്യങ്ങൾ ഇതിലുണ്ട്.'- മോഹൻലാൽ പറഞ്ഞു.
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 22, 2025 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സത്യേട്ടന്റെ സിനിമകളിലുള്ള ഒരുപാട് കാര്യങ്ങൾ ഹൃദയപൂർവ്വത്തിൽ ഇല്ല': മോഹൻലാൽ