'അമ്മ' പ്രസിഡന്റായി മോഹൻലാൽ തുടരും; വാര്‍ഷിക യോഗത്തില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നു സൂചന

Last Updated:

നടന്‍ ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് അടുത്ത ദിവസം നടക്കുന്ന പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും

മോഹൻലാൽ
മോഹൻലാൽ
താരസംഘടനയായ അമ്മയുടെ (AMMA) വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ല. നിലവിലെ ടീം തന്നെ നയിക്കട്ടെ എന്നാണ് താരങ്ങളുടെ പൊതു നിലപാട്. പ്രസിഡന്‍റായി മോഹന്‍ലാല്‍ (Mohanlal) തന്നെ തുടരും. തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ താന്‍ ഒഴിയുമെന്ന് ലാല്‍ അഡ്ഹോക്ക് കമ്മറ്റിയെ നേരത്തെ അറിയിച്ചിരുന്നു. നടന്‍ ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കുന്നത് അടുത്ത ദിവസം നടക്കുന്ന പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യും.
മൂന്ന് വര്‍ഷത്തിന്‍റെ ഇടവേളയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗങ്ങളില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെയോ ഏകകണ്ഠമായോ നിശ്ചയിക്കലാണ് സാധാരണ താരസംഘടനയില്‍ പതിവ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഉദ്ദേശമില്ല അമ്മയ്ക്ക്. അഡ്ഹോക്ക് കമ്മറ്റിയായി തുടരുന്ന നിലവിലുള്ള ടീം കാര്യങ്ങള്‍ മികവോടെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അവര്‍ തന്നെ തുടരട്ടെ എന്നുമാണ് പൊതുനിലപാട്. ഭൂരിപക്ഷം താരങ്ങളുടെയും ആഗ്രഹ പ്രകാരം പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍
തെരഞ്ഞെപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിന്‍ താന്‍ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ല എന്നും മോഹന്‍ലാല്‍ അറിയിച്ചു.
advertisement
യുവ താരങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന അഭ്യുഹങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും നിലവില്‍ ആരും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് വിവരം. ട്രഷററായിരുന്ന ഉണ്ണി മുകന്ദന്‍ രാജി വച്ചിരുന്നുവെങ്കിലും അത് അഡ്ഹോക്ക് കമ്മറ്റി അംഗീകരിച്ചിരുന്നില്ല.
എന്നാല്‍ തുടരാന്‍ താത്പര്യമില്ലെന്ന നിലപാട് ഉണ്ണി ആവര്‍ത്തിച്ചതോടെ പുതിയ ട്രഷററെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് താരസംഘടന. നാളെ രാവിലെ 10 മണി മുതല്‍ കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം.
Summary: Mohanlal likely to continue as president of Association of Malayalam Movie Artistes (AMMA). The annual general body meeting is scheduled for Sunday, June 22
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്മ' പ്രസിഡന്റായി മോഹൻലാൽ തുടരും; വാര്‍ഷിക യോഗത്തില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നു സൂചന
Next Article
advertisement
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
Exclusive| പാക് അധിനിവേശ കശ്മീരിൽ സർക്കാരിനെതിരെ തെരുവിൽ ജനങ്ങളുടെ വൻ പ്രതിഷേധം; ഇന്റർനെറ്റ് വിച്ഛേദിച്ചു
  • പാക് അധിനിവേശ കശ്മീരിൽ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധം, ഇന്റർനെറ്റ് വിച്ഛേദിച്ചു.

  • അർധരാത്രി മുതൽ ഇന്റർനെറ്റ് വിച്ഛേദിച്ചുവെന്ന് റിപ്പോർട്ട്, 2000-ത്തിലധികം പോലീസ് വിന്യസിച്ചു.

  • 38 ഇന ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതമായി പ്രതിഷേധം തുടരുമെന്ന് എഎസി അറിയിച്ചു.

View All
advertisement