Operation Sindoor | വാക്കുകൾക്കതീതം; ലെഫ്റ്റനന്റ് കേണൽ മോഹൻലാലിന്റെ ഫേസ്ബുക്ക് കവർ ഫോട്ടോയിൽ 'ഓപ്പറേഷൻ സിന്ദൂർ'
- Published by:meera_57
- news18-malayalam
Last Updated:
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ അഥവാ ഈ നാടിന്റെ സ്വന്തം ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ 'ഓപ്പറേഷൻ സിന്ദൂർ' പ്രതികരണവുമായി
പഹൽഗാമിൽ നഷ്‌ടപ്പെട്ട കൂടെപ്പിറപ്പുകളുടെ ജീവൻ കവന്നവർക്ക് രാജ്യം നൽകിയ മറുപടി. പാകിസ്ഥാൻ മണ്ണിൽ ഇന്ത്യൻ ചുണക്കുട്ടികൾ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) വാർത്തകൾ കേട്ടുണർന്ന ഓരോ ഇന്ത്യക്കാരന്റെയും അഭിമാനനിമിഷം. ഈ ദിവസം മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ അഥവാ ഈ നാടിന്റെ സ്വന്തം ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ (Mohanlal) ഒരു വാക്കുപോലും കുറിക്കാതെ നടത്തിയ പ്രതികരണം എന്തെന്ന് അറിയണം. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് ഹാൻഡിൽ തന്നെ 'ഓപ്പറേഷൻ സിന്ദൂർ' ഇമേജ് ആക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യസ്നേഹികളായ നിരവധി ആരാധകർ മോഹൻലാലിന്റെ പോസ്റ്റിനു കീഴെ കമന്റ് ചെയ്തുകഴിഞ്ഞു. 'പെണ്ണിനെ ബാക്കിവെച്ചത് മോദിയോട് പോയി പറയാൻ ആയിരുന്നുവത്രെ. അതെ, അവൾ പറഞ്ഞിട്ടുണ്ട്. അവളുടെ സിന്ദൂരത്തിന്റെ വില വളരെ വലുതാണ്', '"പോയി നിന്റെ മോദിയോട് പറ" എന്നാക്രോശിച്ച തീവ്രവാദികൾക്ക് അവരുടെ മടയിൽ കയറി ചെന്ന് ഭാരതം മറുപടി പറഞ്ഞിരിക്കുന്നു........ മോദിയോട് പറഞ്ഞു.... ഭാരതം മുഴുവനത് കേട്ടു.. ഞങ്ങളുടെ സഹോദരിമാരുടെ സിന്ദൂര രേഖയിൽ പതിഞ്ഞ ചോരയുടെ ചുമപ്പിന് ഭാരതം ചോര കൊണ്ട് തന്നെ മറുപടി നൽകിയിരിക്കുന്നു.....', 'ഇന്ത്യയുടെ കാവൽ മാലാഖമാരുടെ
advertisement
മുന്നറിയിപ്പ്.... ഓപ്പറേഷൻ സിന്ദൂർ, ഒരു പ്രതികാരം അല്ല, ഒരു പ്രതിജ്ഞയാണ്' ചിലരുടെ കമന്റുകൾ ഇങ്ങനെ കാണാം.
ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇന്ത്യൻ മിസൈലുകൾ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് സ്ഥലങ്ങളിലായി നിരോധിത ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ഗ്രൂപ്പുകളുടെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. തീവ്രവാദത്തോടുള്ള സർക്കാരിന്റെ 'സീറോ ടോളറൻസിറ്റി' ഊട്ടിയുറപ്പിക്കുന്നതായി മാറി ഈ ആക്രമണം.
കശ്മീരിലെ പഹൽഗാമിൽ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റക്കാർ 26 പേരെ കൊലപ്പെടുത്തിയതിന് രണ്ടാഴ്ച കഴിഞ്ഞാണ് 'ഓപ്പറേഷൻ സിന്ദൂർ' എന്ന് വിളിക്കപ്പെടുന്ന ആക്രമണങ്ങൾ നടന്നത്. പാർട്ടി ഭേദമന്യേ നേതാക്കൾ ഇതിനെ പ്രശംസിച്ചു.
advertisement
ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനവും മസൂദ് അസ്ഹറിന്റെ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഒരു മദ്രസയും ആക്രമിക്കപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ രണ്ട് സംഘങ്ങളും കുപ്രസിദ്ധരാണ്. ഒമ്പത് ലക്ഷ്യങ്ങളിൽ നാലെണ്ണം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 07, 2025 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Operation Sindoor | വാക്കുകൾക്കതീതം; ലെഫ്റ്റനന്റ് കേണൽ മോഹൻലാലിന്റെ ഫേസ്ബുക്ക് കവർ ഫോട്ടോയിൽ 'ഓപ്പറേഷൻ സിന്ദൂർ'