#മീ ടൂ ഫാഷൻ: 'അദ്ദേഹത്തിൽ നിന്നും ആ വാക്കുകൾ പ്രതീക്ഷിച്ചില്ല'
Last Updated:
#മീ ടൂ പ്രസ്ഥാനത്തെ ഫാഷൻ എന്ന് വിളിച്ച അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ വാക്കുകൾ താൻ പ്രതീക്ഷിച്ചില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. നടൻ അലന്സിയറിനെതിരെ ചിത്രീകരണത്തിലായിരുന്ന സിനിമയുടെ സെറ്റിൽ നിന്നും നേരിട്ട മോശം പെരുമാറ്റത്തെ തുടർന്ന് ആദ്യം പേര് വെളിപ്പെടുത്താതെയും, പിന്നീട് അതുന്നയിച്ചതു താൻ തന്നെയെന്നും പറഞ്ഞ് #മീ ടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു ദിവ്യ. തിരുവനന്തപുരത്തു നടക്കുന്ന സമാന്തര ചലച്ചിത്രമേളയായ കാഴ്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ #മീ ടൂ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിവ്യ.

തന്റെ #മീ ടൂ വെളിപ്പെടുത്തലുകൾക്കു ശേഷം വീടിനു മുന്നിൽ മാധ്യമങ്ങൾ തടിച്ചു കൂടി. മകളുടെ സുരക്ഷ മുൻ നിർത്തി രാഷ്ട്രീയ പ്രവർത്തക കൂടിയായ അമ്മ തന്നെ ഒരു മുറിക്കുള്ളിൽ അടയ്കുകയായിരുന്നു. അടുത്ത ബന്ധുക്കൾ പോലും സംസാരിക്കാതെയായി,. ആദ്യമൊക്കെ ഇത് തനിക്കു മാത്രമാണ് സംഭവിച്ചതെന്ന് കരുതിയെങ്കിലും പിന്നീട് സമൂഹത്തിൽ ഒട്ടനവധി സ്ത്രീകൾക്കും സമാനാനുഭവം ഉണ്ടാവുന്നെന്ന് മനസ്സിലായെന്നും ദിവ്യ പറയുന്നു. ഭയപ്പെട്ടു മാറി നിന്നതു കൊണ്ട് കാര്യമില്ലെന്നും, ഒറ്റപ്പെടില്ലെന്നുറപ്പുണ്ടായിരുന്നെന്നും ദിവ്യ അഭിപ്രായപ്പെടുന്നു.
advertisement
ദിവ്യയുടെ നിലപാടിനെ പിന്തുണക്കുന്ന രീതിയിലായിരുന്നു അഭിനേതാവും നിർമ്മാതാവുമായ പ്രകാശ് ബാരെ സംസാരിച്ചത്. #മീ ടൂവിനെ മോഹൻലാൽ എങ്ങനെയാണ് പരിഹസിച്ചതെന്നും അത്തരത്തിൽ അതിനെ താനുൾപ്പെടുന്ന മറ്റുള്ളവർക്കത് എങ്ങനെ കാണാൻ കഴിയുമെന്നും പ്രകാശ് ബാരെ ആശ്ചര്യപ്പെട്ടു. മറ്റൊരു നടൻ നടിയെ ആക്രമിച്ച കേസിൽപ്പെട്ട് ആദ്യം അഭിനയിക്കുന്ന ചിത്രത്തിന് പേര് നീതി (ഈ പേര് പിന്നീട് മാറ്റുകയുണ്ടായി). ഈ ലോകം മാറിമറിയുമ്പോൾ എങ്ങനെ ഇവർക്ക് തങ്ങളുടെ ചെയ്തികൾ ശരിയെന്നു വിശ്വസിച്ചൊരു ദ്വീപിലെന്ന പോലെ ജീവിക്കാൻ കഴിയുന്നെന്നും ബാരെ ചോദിക്കുന്നു.
advertisement
ചടങ്ങിൽ അഭിനേതാവായ രാജശ്രീ ദേശ്പാണ്ഡെ, കവിയും തിരക്കഥാകൃത്തുമായ സഞ്ജയ് വാധ്വ, എഴുത്തുകാരി എച്ച്മു കുട്ടി, നിരൂപകൻ സച്ചിൻ ചാറ്റെ തുടങ്ങിയവർ പങ്കെടുത്തു. ചരിത്രകാരിയും, സാമൂഹിക വിമർശകയുമായ ജെ. ദേവികയായിരുന്നു മോഡറേറ്റർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2018 7:08 PM IST


