HOME /NEWS /Film / Irrfan Khan | ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം

Irrfan Khan | ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം

irrfan khan

irrfan khan

വൻകുടലിലെ കാൻസറിന്‌ ചികിത്സയിലായിരിക്കവെയാണ് അന്ത്യം

  • Share this:

    ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ വൻകുടലിലെ കാൻസറിന്‌ ചികിത്സയിലായിരിക്കവെയാണ് അന്ത്യം. 2018ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തുകയായിരുന്നു.

    2019 ൽ കൂടുതൽ നാളും ചികിത്സയിലായിരുന്നതിനാൽ ആൻഗ്രേസി മീഡിയം എന്ന ചിത്രം മാത്രമാണ് ഇർഫാൻ അഭിനയിക്കാമെന്നേറ്റത്.

    മരണ വാർത്ത ആദ്യ ട്വീറ്റ് ചെയ്തത് ചലച്ചിത്രകാരൻ ഷൂജിത്ത് സിർക്കാർ ആണ്. "എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും..." ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു.

    ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ഓസ്കാർ ചിത്രമായ സ്ലംഡോഗ് മില്യനെയറിലും ഇർഫാൻ പ്രധാന കഥാപാത്രമാണ്. ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മഖ്‌ബൂൽ (2004), പാൻ സിംഗ് തോമർ (2011), ദി ലഞ്ച്ബോക്സ് (2013), ഹൈദർ (2014), ഗൺഡേ (2014), പികു (2015) and തൽവാർ (2015) ഹിന്ദി മീഡിയം (2017) തുടങ്ങിയവ ഇർഫാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

    ഇർഫാന്റെ നിര്യാണത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ചലച്ചിത്ര, സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി

    First published:

    Tags: Bollywood, Bollywood actor, Irrfan Khan, Irrfan Khan death, Irrfan Khan movie, Irrfan Khan passes away