കൊറോണ 'ബ്രേക്ക് ദി ചെയ്‌നിന്' പിന്തുണയുമായി നടൻ റഹ്‌മാൻ
- Published by:meera
- news18-malayalam
Last Updated:
Actor Rahman posts a video on Break the Chain campaign | വീഡിയോയുമായി നടൻ റഹ്മാൻ
സംസ്ഥാത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ 'ബ്രേക്ക് ദി ചെയിന്‍' എന്ന ക്യാമ്പയിൻ ആരംഭിച്ച് നിമിഷങ്ങള്‍ക്കകമാണ് അത് മലയാളികള്‍ ഏറ്റെടുത്തത്.
പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്നും വലിയ തോതിലുള്ള പിന്തുണയാണ് ലഭ്യമായത്. സിനിമാ നടന്മാരും ക്യാംപെയിനിന്റെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം റഹ്മാന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ക്യാംപെയിനിന്റെ ഭാഗമായത്.
കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാം ഓരോരുത്തരും ആരോഗ്യകാര്യത്തില്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അദ്ദേഹം പറയുന്നു. അനാവശ്യ യാത്രകളും ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. കൂടാതെ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം എടുത്ത് പറയുന്നു. നമുക്ക് സാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2020 9:46 AM IST










