സീരിയസ് കഥാപാത്രങ്ങൾ കൊഞ്ചം വെയ്റ്റ്; സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന കോമഡി ചിത്രം 'റൺ മാമാ റൺ'

Last Updated:

കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയിൽ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു

സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂട്
നീണ്ട ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu) എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാ റൺ' (Run Mama Run) എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്വീൻ ഐലൻ്റ് എന്ന പാശ്ചാത്യ സംസ്ക്കാരമുള്ള ഒരു ദ്വീപിൽ നിരവധി പ്രശ്നങ്ങളും, ചില്ലറ തരികിട പരിപാടികളുമായി ജീവിക്കുന്ന എഡിസൺ എന്ന യുവാവ്. തൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയുള്ള എഡിസൻ്റെ ജീവിതത്തിലേക്ക് ഗുരുതരമായ ചില പ്രശ്നങ്ങളുമായി എത്തുന്ന മരുമകൻ ഗബ്രി. പിന്നീട് അമ്മാവനും മരുമകനും ഒരുപോലെ പ്രശ്നപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളുടെ അത്യന്തം രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ കുറച്ചു നാളുകളായി കോമഡിയിൽ നിന്നും വഴിമാറി സീരിയസ് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിനു താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ മുഴുനീള കോമഡി ചിത്രത്തിലെത്തുന്നത്. ഗബ്രിയെ അവതരിപ്പിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ബാലു വർഗീസാണ്.
സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസും ചേർന്ന് നർമത്തിൻ്റെ തീപ്പൊരി പാറിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബാബുരാജ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ഉണ്ണിരാജ, സുധീർ പറവൂർ, സാജൻ പള്ളുരുത്തി, ബോളിവുഡ് താരം പങ്കജ് ജാ എന്നിവർക്കൊപ്പം ജനാർദ്ദനനും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
സ്റ്റോറി ലാബ് മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും.
ഗാനങ്ങൾ - ഹരി നാരായണൻ, സുഹൈൽ കോയ; സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - കിരൺ കിഷോർ, എഡിറ്റിംഗ് - വി. സാജൻ, കലാ സംവിധാനം - ഷംജിത്ത് രവി, കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ, മേക്കപ്പ് - റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ.
advertisement
ഡിസംബർ 15ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലും കൊൽക്കത്തയിലുമായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: After a long gap, Suraj Venjaramoodu is back with a completely fun character. Suraj Venjaramoodu is playing a full-length comedy character in the film 'Run Mama Run', directed by debutant Prashanth Vijayakumar
മലയാളം വാർത്തകൾ/ വാർത്ത/Film/
സീരിയസ് കഥാപാത്രങ്ങൾ കൊഞ്ചം വെയ്റ്റ്; സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന കോമഡി ചിത്രം 'റൺ മാമാ റൺ'
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് ജാമ്യമില്ല
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് ജാമ്യമില്ല
  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.

  • പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്.

  • പത്മകുമാറിന് നിര്‍ണായ പങ്കുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

View All
advertisement