King Fish movie | 'കിംഗ് ഫിഷ്' തിയേറ്ററിലേക്ക്; അനൂപ് മേനോൻ, രഞ്ജിത് ചിത്രം റിലീസ് സെപ്റ്റംബറിൽ

Last Updated:

അനൂപും മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിലുള്ളത്

കിംഗ് ഫിഷ്
കിംഗ് ഫിഷ്
അനൂപ് മേനോന്‍ (Anoop Menon) സംവിധാനവും തിരക്കഥയുമൊരുക്കുന്ന 'കിംഗ് ഫിഷ്' (King Fish) എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപും മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് മോഷന്‍ പോസ്റ്ററിലുള്ളത്. സസ്പെന്‍സ് ഒളിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാറിന് ചിത്രം തീയറ്ററുകളില്‍ എത്തും.
നന്ദു, ഇര്‍ഷാദ് അലി, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, ആര്യന്‍ കൃഷ്ണ മേനോന്‍, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
അനൂപ് മേനോന്‍ ദീപക് വിജയന്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് രതീഷ് വേഗയാണ്. പശ്ചാത്തലസംഗീതം ഷാന്‍ റഹ്‌മാന്‍, എഡിറ്റിംഗ്-സിയാന്‍ ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍-വരുണ്‍ ജി. പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍- ഡുന്‍ദു രഞ്ജീവ് രാധ, പ്രൊജക്ട് ഡിസൈനര്‍- സിന്‍ജോ ഒറ്റത്തൈക്കല്‍, കോസ്റ്റിയൂം ഡിസൈനര്‍- ഹീര റാണി, മേക്കപ്പ് നരസിംഹ സ്വാമി.
advertisement
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ 'പത്തൊൻപതാം നൂറ്റാണ്ടിലെ' (Pathonpatham Noottandu) രണ്ടാം ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതി, എം. ജയചന്ദ്രൻ സംഗീതം പകർന്ന 'മയിൽപ്പീലി ഇളകുന്നു കണ്ണാ...' എന്ന ഗാനമാണ് പുറത്തിറക്കിയത്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിൽ സിജു വിൽസനാണ് ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്രപുരുഷനെ അവതരിപ്പിക്കുന്നത്.
advertisement
മൃദുല വാര്യർ, ഹരിശങ്കർ എന്നിവരാണ് പാടിയിരിക്കുന്നത്. നേരത്തെ ഇറങ്ങിയ പൂതപ്പാട്ടും ശ്രദ്ധ നേടിയിരുന്നു. ചിത്രം സെപ്റ്റംബർ 8നാണ് റിലീസ്.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി. പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
advertisement
Summary: Anoop Menon - Ranjith movie King Fish releasing on September 16. The film is written and directed by Anoop Menon. Teaser from the movie is here to watch
മലയാളം വാർത്തകൾ/ വാർത്ത/Film/
King Fish movie | 'കിംഗ് ഫിഷ്' തിയേറ്ററിലേക്ക്; അനൂപ് മേനോൻ, രഞ്ജിത് ചിത്രം റിലീസ് സെപ്റ്റംബറിൽ
Next Article
advertisement
ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ 'ഓയിൽ' കുമാർ
ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ 'ഓയിൽ' കുമാർ
  • കർണാടക സ്വദേശി 'ഓയിൽ കുമാർ' ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ കുടിക്കുന്നതായി റിപ്പോർട്ട്.

  • മുപ്പത് വർഷത്തിലേറെയായി എഞ്ചിൻ ഓയിൽ മാത്രമാണ് ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നത്.

  • ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

View All
advertisement