സമൃദ്ധമായ പൈതൃകവും വാസ്തുവിദ്യയുമായി തിരുവനന്തപുരത്തെ പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Last Updated:

ഭൂമിയുടെ സാധാരണ നിരപ്പിൽ നിന്ന് കുറച്ചു താഴ്ന്ന് കിഴക്ക് ദർശനമായാണ് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ളത്. മീനമാസത്തിലെ രോഹിണി നക്ഷത്ര ദിനത്തിലാണ് 10 ദിവസത്തെ വാർഷിക ഉത്സവം ആരംഭിക്കുന്നത്.

ക്ഷേത്രം
ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മാണിക്കൽ എന്ന ഗ്രാമത്തിൻ്റെ ദൃശ്യഭംഗിയിൽ അതിമനോഹരമായ വാസ്തുവിദ്യ നിർമ്മിതിയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് . കേരളത്തിലെ അതിപുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് പിരപ്പൻകോട് ക്ഷേത്രം.
ക്ഷേത്രക്കുളവും ആൽമരവും ഒക്കെയുള്ള മനോഹരമായ അന്തരീക്ഷവും കേരള വാസ്തുവിദ്യയിലുള്ള ക്ഷേത്ര നിർമ്മിതിയുമൊക്കെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. ശ്രീകൃഷ്ണൻ പ്രധാന പ്രതിഷ്ഠയാകുമ്പോൾ ഉപദേവതകളായി ഗണപതി, ഭൂതത്താൻ, നാഗങ്ങൾ എന്നിവയാണ്.
ഭൂമിയുടെ സാധാരണ നിരപ്പിൽ നിന്ന് കുറച്ചു താഴ്ന്ന് കിഴക്ക് ദർശനമായാണ് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ളത്. മീനമാസത്തിലെ രോഹിണി നക്ഷത്ര ദിനത്തിലാണ് 10 ദിവസത്തെ വാർഷിക ഉത്സവം ആരംഭിക്കുന്നത്. പരമ്പരാഗത ക്ഷേത്രാചാരങ്ങൾക്ക് പേരുകേട്ടതാണ് വാർഷിക ഉത്സവം, കൊടിയേറ്റത്തോടെയാണ് ഇത് ആരംഭിക്കുന്നത്. പത്താം ദിവസം ആറാട്ടോടെ ഉത്സവം അവസാനിക്കും. എം സി റോഡ് വഴി യാത്ര ചെയ്യുന്നവർക്ക് വെമ്പായവും വെഞ്ഞാറമൂടിനും ഇടയിലാണ് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉള്ളത്. ദിവസേന നിരവധി സന്ദർശകർ എത്തുന്ന ക്ഷേത്രം കൂടിയാണ് ഇത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സമൃദ്ധമായ പൈതൃകവും വാസ്തുവിദ്യയുമായി തിരുവനന്തപുരത്തെ പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
Next Article
advertisement
ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ 'ഓയിൽ' കുമാർ
ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ 'ഓയിൽ' കുമാർ
  • കർണാടക സ്വദേശി 'ഓയിൽ കുമാർ' ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ കുടിക്കുന്നതായി റിപ്പോർട്ട്.

  • മുപ്പത് വർഷത്തിലേറെയായി എഞ്ചിൻ ഓയിൽ മാത്രമാണ് ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ ഉൾപ്പെടുന്നത്.

  • ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

View All
advertisement