സെപ്റ്റംബര്‍ 17ന് സൂര്യന്‍ കന്നിരാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്‍ക്ക് തൊഴില്‍രംഗത്ത് നല്ലകാലം
- Published by:Sarika N
- news18-malayalam
Last Updated:
നിങ്ങളുടെ രാശിക്ക് അനുസരിച്ച് ഈ സംക്രമണം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാം
2025 ഓഗസ്റ്റ് 17ന് സൂര്യന്‍ ചിങ്ങം രാശിയിലേക്ക് സംക്രമിച്ചിരുന്നു. 2025 സെപ്റ്റംബര്‍ 17 മുതൽ സൂര്യന്‍ ചിങ്ങം രാശിയില്‍ നിന്ന് കന്നിരാശിയിലേക്ക് സംക്രമിക്കും. സൂര്യന്റെ സ്ഥാനം ശക്തമാണെന്ന് കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ ആത്മവിശ്വാസം, നേതൃത്വപരമായ കഴിവ്, ബഹുമാനം, ഭരണപരമായ ശക്തി എന്നിവയില്‍ നല്ല നിലയില്‍ സ്വാധീനം ചെലുത്തും. തൊഴിൽരംഗത്തും പുരോഗതിയുണ്ടാകും. ഈ കാലയളവില്‍ അധികാരം, പിതാവുമായുള്ള ബന്ധം, ഉയര്‍ന്ന പദവികള്‍ ബഹുമാനം എന്നീ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ രാശിക്ക് അനുസരിച്ച് ഈ സംക്രമണം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാം.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം നിങ്ങളുടെ ആറാം ഭാവത്തെ സജീവമാക്കും. ഇത് ജോലി, സ വേനം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടതാണ്. കഠിനാധ്വാനം ചെയ്യാനും ദിനചര്യകള്‍ ക്രമീകരിക്കാനും തടസ്സങ്ങള്‍ മറികടക്കാനും ഇത് നിങ്ങള്‍ക്ക് പ്രചോദനമാകും. സഹപ്രവര്‍ത്തകരും നിങ്ങളുമായുള്ള മത്സരം വര്‍ധിച്ചേക്കാം. എന്നാല്‍ നിങ്ങളുടെ ദൃഢനിശ്ചയം നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും. നിങ്ങളുടെ ആരോഗ്യം പ്രത്യേകിച്ച് ദഹനപ്രക്രിയ, മാനസിക സമ്മര്‍ദം എന്നിവ ശ്രദ്ധിക്കുക തര്‍ക്കങ്ങള്‍ ഒഴിവാക്കിയാല്‍ തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. ദൂരയാത്ര പോകാൻ അനുകൂലമായ സമയമാണിത്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഹോബികള്‍ പിന്തുടരാന്‍ ഊര്‍ജസ്വലതയും പ്രചോദനവും ലഭിക്കും. പ്രണയജീവിതം അഭിവൃദ്ധിപ്പെടും. അവിവാഹിതര്‍ക്ക് അര്‍ത്ഥവത്തായ ബന്ധം കണ്ടെത്താന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമിക് പ്രകടനത്തിന് മികച്ച അംഗീകാരം ലഭിക്കും. ഊഹക്കച്ചവടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ അപകടകരമായ നിക്ഷേപങ്ങള്‍ ഒഴിവാക്കുക. പങ്കാളിയെ സംശയിക്കരുത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വീട്, കുടുംബം, സുഖസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നാലാം ഭാവത്തില്‍ സൂര്യന്‍ കന്നി രാശിയിലേക്ക് സംക്രമിക്കുന്നു. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. നിങ്ങള്‍ക്ക് സ്വത്ത്, നിക്ഷേപം, വീട് പുതുക്കള്‍, അല്ലെങ്കില്‍ വാഹനം വാങ്ങല്‍ എന്നിവ ആസൂത്രണം ചെയ്യുക. ജോലിയും കുടുംബജീവിതവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണം. ജോലിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ മൂലം കുടുംബത്തിലെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കില്ല. അമ്മയുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബന്ധുവുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ആശയവിനിമയം, സഹോദരങ്ങള്‍, ധൈര്യം എന്നിവ ഉള്‍പ്പെടുന്ന മൂന്നാം ഭാവത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നു. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനലും മുന്‍കൈ എടുക്കുന്നതിലും നിങ്ങള്‍ക്ക് ആത്മവിശ്വാസം അനുഭവപ്പെടും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ചെറിയ യാത്രകള്‍ നടത്തും. എഴുത്തുകാര്‍, പ്രഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അനുകൂലമായ സമയമാണിത്. കഠിനാധ്വാനം ഫലം എന്നിവ ഫലം ചെയ്യും. എന്നാല്‍ അഹങ്കാരം ഒഴിവാക്കുക. അല്ലെങ്കിൽ അത് വലിയ നഷ്ടമുണ്ടാക്കും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ രണ്ടാമത്തെ ഭാവമായ സമ്പത്ത്, സംസാരം, കുടുംബം എന്നിവയെ സ്വാധീനിക്കും. ആസൂത്രണത്തിലൂടെ സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും പുതിയ സ്രോതസ്സുകള്‍ തുറന്നുകാട്ടപ്പെടും. കുടുംബം ജീവിതത്തില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വാക്കുകളില്‍ ശക്തി അനുഭവപ്പെടും. ബുദ്ധിപൂര്‍വം സംസാരിക്കുക. അനാവശ്യ ചെലവുകലും പണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒഴിവാക്കുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒന്നാം ഭാവത്തില്‍ സൂര്യന്‍ നിലനില്‍ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും ശക്തിയും അനുഭവപ്പെടും. നിങ്ങല്‍ നേതൃത്വഗുണം പ്രകടിപ്പിക്കും. എന്നാല്‍ മറ്റുള്ളവരെ അമിതമായി വിമര്‍ശിക്കുന്നത് ഒഴിവാക്കുക. കരിയറിലെ പുരോഗതിക്ക് ഇത് നല്ലതാണ്. അഹങ്കരിക്കാതെ വിനയത്തോടെ പെരുമാറുക. ബിസിനസിൽ ലാഭമുണ്ടാകും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലൂടെയാണ് സൂര്യന്‍ സഞ്ചരിക്കുന്നത്. ഇത് ആത്മീയത, ചെലവ്, വിദേശബന്ധങ്ങള്‍ എന്നിവയെ സ്വാധീനിക്കും. നിങ്ങള്‍ക്ക് ആത്മനിയന്ത്രണം പാലിക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഏകാന്തത ഇഷ്ടപ്പെടാനും കഴിയും. ചെലവ് വര്‍ധിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുക. ധ്യാനം, ദാനധര്‍മ്മങ്ങള്‍, വിദേശ യാത്രാ അവസരങ്ങള്‍ എന്നിവയ്ക്ക് ഇത് അനുകൂല സമയമാണ്. തൊഴിൽരംഗത്ത് അനുകൂലമായ സമയമാണിത്. സ്ഥാനക്കയറ്റം പോലെയുള്ള കാര്യങ്ങൾ സംഭവിക്കും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്‍ വൃശ്ചികരാശിക്കാരുടെ പതിനൊന്നാം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. ലാഭം, സാമൂഹികബന്ധങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവ നേടാന്‍ സഹായിക്കും. സാമ്പത്തിക വളര്‍ച്ച, അംഗീകാരം, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ എന്നിവയ്ക്ക് ഇത് അനുകൂലമായ സമയമാണ്. നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്ന സ്വാധീനമുള്ള ആളുകളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്‍ നിങ്ങളുടെ കരിയറിന്റെയും അധികാരത്തിന്റെയും പത്താം ഭാവത്തിലൂടെ സഞ്ചരിക്കുന്നു. ജോലിസ്ഥലത്ത് വികസനം, അംഗീകാരം, നേതൃത്വപരമായ റോളുകള്‍ എന്നിവ പ്രതീക്ഷിക്കുക. മുതിര്‍ന്നവര്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ ശ്രദ്ധിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. പ്രൊഫഷണല്‍ രംഗത്തെ വികസനം, പൊതുജീവിതത്തിലെ വിജയം എന്നിവയ്ക്ക് ഇത് ഒരു മികച്ച സമയമാണ്.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: യാത്ര ചെയ്യാനും കണ്ടെത്താനും അതിന്റെ ചക്രവാളം വികസിപ്പിക്കാനുമുള്ള സമയമാണിത്. ഉന്നത വിദ്യാഭ്യാസം, ആത്മീയ പരിശീലനം അല്ലെങ്കില്‍ ദീര്‍ഘദൂര യാത്ര എന്നിവയ്ക്കായി നിങ്ങള്‍ക്ക് അനുകൂലമായ സമയമാണിത്. ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും. പക്ഷേ എളിമയുള്ളവരായിരിക്കുക. ഒരു അധ്യാപകനോ, ഉപദേഷ്ടാവോ, പിതാവോ നിങ്ങളെ നയിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിഗൂഢത, സംയുക്ത ധനകാര്യം എന്നിവ അടങ്ങിയ എട്ടാം ഭാവത്തിലൂടെ സൂര്യന്‍ സഞ്ചരിക്കുന്നു. ബന്ധങ്ങളിലോ, സാമ്പത്തിക കാര്യത്തിലോ, കരിയറിലോ പെട്ടെന്നുള്ള മാറ്റങ്ങള്‍ സംഭവിക്കാം. പങ്കിട്ട പണം, നികുതികള്‍ അല്ലെങ്കില്‍ അനന്തരാവകാശങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയില്‍ ശ്രദ്ധിക്കുക. അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കുക. ആത്മീയമായി, ഇത് തീവ്രമായ ആത്മബന്ധത്തിന്റെയും പരിവര്‍ത്തനത്തിന്റെയും സമയമാണ്.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്തം, വിവാഹം, ബിസിനസ്സ് എന്നിവയുടെ ഏഴാം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ബന്ധങ്ങള്‍ കേന്ദ്രീകൃതമായിരിക്കും. പ്രതിബദ്ധതകളില്‍ വ്യക്തത ആവശ്യമാണ്. പ്രൊഫഷണല്‍ പങ്കാളിത്തം വിജയം കൈവരിക്കും. എന്നാല്‍ അഹങ്കാരം ഐക്യത്തെ നശിപ്പിക്കും. പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയും നിലനിര്‍ത്തിയാല്‍ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. സഹകരണത്തിന് അനുകൂലമായ സമയമാണിത്.