മലയാള ക്രൈം ത്രില്ലർ ചിത്രം 'സിദ്ദി'യുടെ ഓഡിയോ ലോഞ്ച് നിർവഹിച്ചു

Last Updated:

ഓഡിയോ ലോഞ്ച് സംവിധായകൻ രമേഷ് നാരായൺ നിർവ്വഹിച്ചു

സിദ്ദി
സിദ്ദി
അജി ജോൺ നായകനാകുന്ന 'സിദ്ദി' എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഓഡിയോ ഗാനപ്രകാശന കർമ്മം, എറണാകുളം ഹോട്ടൽ ഹൈവേ ഗാർഡനിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംഗീത സംവിധായകൻ രമേഷ് നാരായൺ നിർവ്വഹിച്ചു.
ഫുട്ബോൾ താരം ഐ.എം. വിജയൻ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് സംവിധാനം ചെയ്യുന്നു.
രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഒപ്പം,ഒട്ടേറെ പുതുമുഖങ്ങളും തിയേറ്റർ കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
advertisement
സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ്. നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്‌, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ. ഷിജുലാൽ,
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ എസ്.കെ.,കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്- സുധി സുരേന്ദ്രൻ, സ്റ്റിൽസ്-സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ്.
advertisement
'ഹോട്ടൽ കാലിഫോർണിയ', 'നമുക്ക് പാർക്കാൻ', 'നല്ലവൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ അജിജോൺ 'അയ്യപ്പനും കോശിയും', 'ശിക്കാരി ശംഭു', 'നീയും ഞാനും', 'സെയിഫ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനാണ്. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
മലയാളത്തിന്റെ പ്രിയ യുവ നടൻ ഫഹദ് ഫാസിലിന് ഓണാശംസകൾ നേർന്ന് തെലുങ്ക് ചിത്രം 'പുഷ്പ' ടീം. ഫഹദിനെ സെറ്റിലേക്ക് ക്ഷണിച്ചുകൊണ്ടും കൂടിയുള്ള പോസ്റ്റാണ് ടീം ട്വീറ്റ് ചെയ്തത്.
advertisement
ചിത്രത്തിൽ വില്ലൻ വേഷമാണ് ഫഹദിന്. കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകൻ അല്ലു അർജുൻ എത്തുന്നത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ്.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.
advertisement
Summary: Audio launch of the movie Siddy performed in Kochi city
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാള ക്രൈം ത്രില്ലർ ചിത്രം 'സിദ്ദി'യുടെ ഓഡിയോ ലോഞ്ച് നിർവഹിച്ചു
Next Article
advertisement
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
ഹിജാബ്: 'ഒരു മുഴം നീളമുള്ള തുണി കണ്ടാൽ എന്തിനാണ് പേടി? സ്‌കൂളിലെ സംഭവം നിർഭാഗ്യകരം’ : കുഞ്ഞാലിക്കുട്ടി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ദു:ഖകരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

  • കേരളത്തിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒരിക്കലും സംഭവിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

  • പൊതുസമൂഹം ഇത്തരം സംഭവങ്ങളെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തണം

View All
advertisement