advertisement

സ്പാ ഉടമയായ 57കാരിയെ കെട്ടിയിട്ട് പണവും സ്വർണാഭരണവും കവർന്ന മുൻജീവനക്കാരിയും സംഘവും പിടിയിൽ

Last Updated:

സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമിൽ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്ത് ഭീഷണിപ്പെടുത്തി അഞ്ച് മൊബൈൽ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന 42,000 രൂപയും ഗൂഗിൾ പേയിൽ നിന്ന് 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു

Rapid Read
രണ്ട് സ്ത്രീകളും 3 ട്രാൻസ് ജെൻഡേഴ്സും അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്
രണ്ട് സ്ത്രീകളും 3 ട്രാൻസ് ജെൻഡേഴ്സും അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്
തൃശൂർ കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി കെട്ടിയിട്ട് സ്വർണാഭരണവും പണവും മൊബൈലും കവർന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ആഞ്ജലീയ എന്ന സൂസന്ന എയ്ഞ്ചൽ (22), സ്റ്റീഫൻ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25) എന്നിവരെയാണ് മണിക്കൂറുകൾക്കുള്ളിൽ തൃശൂർ സിറ്റി പോലീസ് പിടികൂടിയത്.
കെട്ടിയിട്ട്, ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും കൈവശപ്പെടുത്തിയെന്ന സ്പാ ഉടമയുടെ ഫോൺ സന്ദേശം ലഭിച്ച ഉടനെ നൈറ്റ് പട്രോളിംഗ് ഓഫീസറായ അസിസ്റ്റന്റ് കമ്മീഷണർ ശശിധരന്റെ നേതൃത്വത്തിൽ എല്ലാ പട്രോളിംഗും വാഹനപരിശോധന ശക്തമാക്കിയതിനെ തുടർന്ന് പട്ടിക്കാട് വച്ചാണ് സംഘത്തെ പിടികൂടിയത്.
സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമിൽ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്ത് ഭീഷണിപ്പെടുത്തി അഞ്ച് മൊബൈൽ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന 42,000 രൂപയും ഗൂഗിൾ പേയിൽ നിന്ന് 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കർണാടക രജിസ്ട്രേഷൻ വാഹനങ്ങളായ കറുത്തനിറത്തിലുള്ള കാറിലും ബുള്ളറ്റിലുമായി മൂന്ന് സ്ത്രീകളും രണ്ട് ട്രാൻസ്മെൻഡേഴ്സും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.
advertisement
സ്പാ ഉടമസ്ഥയെ കയറുകൊണ്ട് കെട്ടിയും സഹജീവനക്കാരെ റൂമിൽ പൂട്ടിയിട്ടും ദേഹോപദ്രവം ചെയ്ത് ഭീഷണിപ്പെടുത്തി അഞ്ച് മൊബൈൽ ഫോണും ഒരു പവനോളം വരുന്ന ആഭരണങ്ങളും വീട്ടിലെ അലമാരയിൽ ഉണ്ടായിരുന്ന 42,000 രൂപയുംഗൂഗിൾ പേയിൽ നിന്ന് 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കർണാടക രജിസ്ട്രേഷൻ വാഹനങ്ങളായ കറുത്തനിറത്തിലുള്ള കാറിലും ബുള്ളറ്റിലുമായി മൂന്ന് സ്ത്രീകളും രണ്ട് ട്രാൻസ്മെൻഡേഴ്സും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.
ഇതിൽ പ്രതിയായ ആഞ്ജലീയ എന്ന യുവതി സ്പാ ഉടമ നടത്തിവന്നിരുന്ന സ്പായിലെ മുൻ ജീവനക്കാരിയായിരുന്നു. കണിമംഗലം സ്വദേശിയായ സ്പാ ജീവനക്കാരിയുടെ കൂടെ മൂന്ന് സ്ത്രീകളും സ്പാ ജീവനക്കാരായി താമസിച്ചുവന്നിരുന്നു. ഈ വീട്ടിലേക്കാണ് പെപ്പർ സ്പ്രേയും ആയുധവുമായി പ്രതികൾ അതിക്രമിച്ചുകയറിയത്. പിന്നീട് വനിതകളെ ഭീഷണിപ്പെടുത്തി പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ട് പോകുകയായിരുന്നു. പരിശോധനയിൽ നഷ്ടപ്പെട്ട ഫോണും കണ്ടെടുത്തു. പ്രതികളെ കുറിച്ചും മറ്റും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മഖ് അറിയിച്ചു.
advertisement
Summary: The Thrissur City Police have arrested a seven-member gang, including women and transgender individuals from Bengaluru, for allegedly binding and robbing a 57-year-old spa owner at her residence in Kanimangalam. The gang entered the house, tied up the spa owner with ropes, and locked other employees in a room. They physically assaulted and threatened the victim before decamping with gold ornaments, 42,000 in cash, Five mobile phones.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്പാ ഉടമയായ 57കാരിയെ കെട്ടിയിട്ട് പണവും സ്വർണാഭരണവും കവർന്ന മുൻജീവനക്കാരിയും സംഘവും പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement