റെനീഷാ റഹ്മാൻ ആറ്റുകാൽ പൊങ്കാലയിട്ടാൽ ആർക്കാണ് പ്രശ്നം? കൃത്യസമയത്ത് മറുപടി നൽകി താരം
- Published by:meera_57
- news18-malayalam
Last Updated:
ജോലിയില്ലാത്തത് കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണെന്നും, ഭക്തിയില്ലാതെ വെറും 'ഷോ ഓഫ്' നടത്താൻ വേണ്ടി വന്നതാണെന്നുമുള്ള ആരോപണങ്ങൾക്കാണ് റെനീഷ റഹ്മാന്റെ മറുപടി
എണ്ണംപറഞ്ഞ വനിതാ ഭക്തജനങ്ങൾ വ്രതശുദ്ധിയും അർപ്പണബോധവും പ്രാർത്ഥനയും കൊണ്ട് വർഷാവർഷം നടത്താറുള്ള ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയായവരിൽ ഇക്കൊല്ലം നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ റെനീഷ റഹ്മാനും ഉണ്ടായിരുന്നു. ചിപ്പി, ആനി ഷാജി കൈലാസ് തുടങ്ങിയ സ്ഥിരം താരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി അന്നാ രാജൻ, റെനീഷ തുടങ്ങിയ അഭിനേതാക്കളും പൊങ്കാല ഇടാൻ എത്തിച്ചേർന്നിരുന്നു. ഹിന്ദുമതവിശ്വസി ത്തതിന്റെ പേരിൽ പക്ഷെ റെനീഷ നേരിടുന്ന സൈബർ അധിക്ഷേപം വളരെ വലുതാണ്. ആക്ഷേപം അതിരുകടന്നതും റെനീഷ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിശദീകരണ പോസ്റ്റുമായി വരേണ്ടി വന്നു.
ജോലിയില്ലാത്തത് കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണെന്നും, ഭക്തിയില്ലാതെ വെറും 'ഷോ ഓഫ്' നടത്താൻ വേണ്ടി വന്നതാണെന്നുമുള്ള ആരോപണങ്ങൾക്കാണ് റെനീഷ റഹ്മാന്റെ മറുപടി.
രണ്ട് മലയാളം ടി.വി. ചാനലുകളിലായി ഒരു മാസത്തിലെ 30 ദിവസവും പരമ്പരകളിലെ അഭിനയത്തിലൂടെ തൊഴിലും വരുമാനവും ഉള്ളയാളാണ് താനെന്ന് റെനീഷ. ഒരു കുടുംബം ഭംഗിയായി നടത്തിപ്പോരുന്നുമുണ്ട്. ഭക്തിയുടെ കാര്യമെടുത്താൽ, ചിന്മയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം നേടിയ താൻ, ഗായത്രി മന്ത്രം, സരസ്വതി സ്തോത്രം, ഭഗവത് ഗീത, ഹനുമാൻ ചാലിസ തുടങ്ങിയ ഭക്തിമുഖരിതമായ അന്തരീക്ഷത്തിലാണ് പഠിച്ചത്.
advertisement
advertisement
മനസും ശരീരവും ശുദ്ധമായുള്ള സ്ത്രീയ്ക്ക് പൊങ്കാല ഇടാം എന്നാണ് നിയമം എന്നതിനാൽ, താൻ യാതൊരു അനാദരവും കാട്ടിയിട്ടില്ല എന്നും റെനീഷ അടിയുറച്ചു വിശ്വസിക്കുന്നു. നല്ലൊരു മനുഷ്യനാവാൻ പഠിപ്പിച്ച വീട്ടിൽ നിന്നുമാണ് താൻ വരുന്നത് എന്നും റെനീഷ അടിവരയിടുന്നു.
മലയാള ചലച്ചിത്ര മേഖലയിലെ പബ്ലിക് റിലേഷൻസ് ഓഫീസറായ പ്രതീഷ് ശേഖർ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒത്തൊരുമിച്ച് നടത്തുന്ന ഈ ആചാരത്തെ സോഷ്യൽ മീഡിയ റീച്ചിനായി വലിച്ചിഴക്കുന്ന പ്രവണതയെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുന്നു.
advertisement
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസം നടക്കുന്ന പൊങ്കാലയിൽ 2.5 മില്ലിയൻ സ്ത്രീ ഭക്തർ പൊങ്കാല അർപ്പിച്ച ചരിത്രമുള്ള നാട്ടിൽ അന്നൊന്നും ഇല്ലാത്ത രീതിയിലെ ചില വാർത്തകൾ കാണുന്നതിൽ ദുഃഖമുണ്ട്. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എല്ലാരും ഒത്തൊരുമിച്ച് നടത്തുന്ന ഈ ആചാരത്തെ സോഷ്യൽ മീഡിയ റീച്ചിനായി വലിച്ചിഴക്കുന്നു. ആചാരത്തെയും പ്രസ്തുത അമ്പലത്തിന്റെയും ദേവിയുടെയും പേര് സ്വന്തം പി.ആർ. സ്റ്റണ്ടിനായി വലിച്ചിഴക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഒരാളുടെ അനുവാദമില്ലാതെ ഒരു വ്യക്തിക്കും ഒരു ഓൺലൈനിന്റെ പേരിൽ വീഡിയോ എടുക്കാൻ സാധിക്കില്ല, എടുക്കരുത് എന്ന് പറഞ്ഞാൽ എടുക്കില്ല. ഇവിടെ നിയമങ്ങൾ ഉണ്ട് അത് കാറ്റിൽ പറന്നു പോയിട്ടില്ല. വിശ്വാസം എന്നതും ഭക്തി എന്നതും മനസ്സിൽ കൊണ്ട് നടക്കുന്ന ദേവിക്ക് പൊങ്കാല സമർപ്പിക്കുന്ന ഭക്ത ലക്ഷങ്ങളുടെ മനസ്സിനെ വേദനിപ്പിക്കാതെ മറ്റുള്ളവരുടെ വികാരം മാനിച്ച് ക്ഷേത്രത്തിന്റെയും ദേവിയുടെയും പേര് ഉപയോഗിക്കണം.
advertisement
advertisement
ആരാധനാലയങ്ങളിൽ പോകുമ്പോൾ ഉള്ള അച്ചടക്കം, പെരുമാറ്റം അത് ആ ആരാധനാലയം നിർദ്ദേശിക്കും പോലെ നമ്മൾ ചെയ്യുന്നുണ്ട്. ഏതു മതത്തിന്റെ ഉത്സവവും ആഘോഷം തന്നെയാണ്. പക്ഷേ അത് ഭക്തി നിർഭരവുമാണ്. ആ വിശ്വാസികളുടെ വിശ്വാസം പോലെ … തുടരണം ആ വിശ്വാസം.. ആ അച്ചടക്കം.. ആ ഉത്സവ ആഘോഷം ചിലരുടെ കലർപ്പില്ലാതെ.. ആർക്കും പൊങ്കാല ഇടാം മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കാത്ത രീതിയിലുള്ള പൊങ്കാല. ദേവി ശരണം'
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 05, 2026 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെനീഷാ റഹ്മാൻ ആറ്റുകാൽ പൊങ്കാലയിട്ടാൽ ആർക്കാണ് പ്രശ്നം? കൃത്യസമയത്ത് മറുപടി നൽകി താരം







