Oru Thekkan Thallu Case | ബിജു മേനോൻ നായകനാവുന്ന 'ഒരു തെക്കൻ തല്ല് കേസ്' ഓണം റിലീസ്; തീയതി പ്രഖ്യാപിച്ചു

Last Updated:

Biju Menon movie Oru Thekkan Thallu Case is a September release | ബിജു മേനോന്റെ 'ഒരു തെക്കൻ തല്ലു കേസ്' ഓണച്ചിത്രം

ഒരു തെക്കൻ തല്ലു കേസ്
ഒരു തെക്കൻ തല്ലു കേസ്
ബിജു മേനോൻ (Biju Menon) നായകനാവുന്ന 'ഒരു തെക്കൻ തല്ലു കേസ്' (Oru Thekkan Thallu Case) ഓണച്ചിത്രമായി റിലീസ് ചെയ്യുന്നു. സെപ്റ്റംബർ 8 തിരുവോണ ദിനത്തിലാണ് സിനിമ പുറത്തുവരുന്നത്. ‘അമ്മിണിപിള്ളയായി വരുന്നു; 'ഒരു തെക്കൻ തല്ലുകേസ്‌' സെപ്തംബർ 8ന്‌' എന്ന് ബിജു മേനോൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജി.ആർ. ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന രചനയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നിർമ്മിതി. നടി പത്മപ്രിയ നായികയായി വേഷമിടും. നവാഗതനായ ശ്രീജിത്ത് എൻ. ആണ് സംവിധാനം.
റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
advertisement
E4എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍. മേത്ത സി.വി. സാരഥി, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ.കെ. എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജി.ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടൻ തിരക്കഥ - സംഭാഷണമെഴുതുന്നു.
അമ്മിണിപ്പിള്ളയായി ബിജു മേനോനും ഭാര്യ രുക്മിണിയായി പത്മപ്രിയയും അഭിനയിക്കുന്നു.
മലയാളത്തിലെ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡിയുടെ' സഹ എഴുത്തുകാരൻ കൂടിയാണ്.
advertisement
സംഗീതം- ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസർ- ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- ദിലീപ് നാഥ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- അനീഷ് അലോഷ്യസ്, എഡിറ്റർ- മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രണവ് മോഹൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Biju Menon movie 'Oru Thekkan Thallu Case' now has an official release date. The film is coming on September 8, Thiruvonam day. Adapted from a literary work 'Amminipilla Vettu case', the film has actor Padmapriya playing lady lead after a very long time. Nimisha Sajayan and Roshan Mathew play other major roles. The film is also noteworthy becoming the first release of Biju Menon, after he won the national award for best actor
മലയാളം വാർത്തകൾ/ വാർത്ത/Film/
Oru Thekkan Thallu Case | ബിജു മേനോൻ നായകനാവുന്ന 'ഒരു തെക്കൻ തല്ല് കേസ്' ഓണം റിലീസ്; തീയതി പ്രഖ്യാപിച്ചു
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement