• HOME
 • »
 • NEWS
 • »
 • film
 • »
 • പത്തൊൻപതാം നൂറ്റാണ്ടിലെ 'നീലി'; നടി രേണുവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി

പത്തൊൻപതാം നൂറ്റാണ്ടിലെ 'നീലി'; നടി രേണുവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി

Character poster of Neeli from Pathonpatham Noottandu movie is here | പത്തൊൻപതാം നൂറ്റാണ്ടിലെ നീലിയായി രേണു സൗന്ദൻ

നീലിയായി രേണു

നീലിയായി രേണു

 • Last Updated :
 • Share this:
  അധസ്ഥിതയാണെങ്കിലും പെണ്ണിന്റെ മാനത്തിനു വേണ്ടി പോരാടാനുള്ള അസാമാന്യ മനഃശക്തിയും സഹനശേഷിയും പ്രകടിപ്പിച്ച നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' സിനിമയിലെ എട്ടാമത് ക്യാരക്റ്റർ പോസ്റ്റർ. 'ചാലക്കുടിക്കാരൻ ചങ്ങാതിയിലെ' നായികമാരിൽ ഒരാളായെത്തിയ രേണു സൗന്ദൻ നീലിയായി അഭിനയിക്കുന്നു.

  ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത സാമൂഹ്യ സാഹചര്യം നിലനിന്നിരുന്ന കാലമായിരുന്നു 19-ാം നൂറ്റാണ്ടിലേത്. അനീതിയെ എതിർക്കാൻ ഒരു സംഘടനകളും ഇല്ലാതിരുന്ന കാലം. ബിജെപിയോ, കോൺഗ്രസ്സോ, കമ്മ്യൂണിസ്റ്റ് പാർട്ടിയോ പോലുള്ള രാഷ്ട്രീയ സംഘടനകളേപ്പറ്റിയോ കൂട്ടായ്മകളേപ്പറ്റിയോ ചിന്തിക്കാൻ തുടങ്ങുക പോലും ചെയ്യാത്ത കാലം..

  അധികാര വർഗ്ഗത്തിനെതിരെ ആഞ്ഞൊന്നു നോക്കിയാൽ പോലും തല കാണില്ല എന്ന അവസ്ഥയുള്ള അക്കാലത്ത് പ്രത്യേകിച്ചും അധസ്ഥിതരായ സ്ത്രീകളുടെ കാര്യം പറയേണ്ടതുണ്ടോ?..

  വരേണ്യവർഗ്ഗത്തിനു മുന്നിൽ 'ദുശ്ശകുനങ്ങളായി' മുദ്രകുത്തപ്പെട്ട ആ അശരണക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും അവർക്കു വേണ്ടി ഉയർന്ന ശബ്ദമായിരുന്നു നീലിയുടേത്.

  നുറു കണക്കിനു പട്ടാളവും പോലീസും നീലിക്കും കൂട്ടർക്കും മുന്നിൽ നിരന്നു നിന്നപ്പൊഴും ഉശിരോടെ അവൾ ശബ്ദിച്ചു 'മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണ്' എന്ന്.

  ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളിയുടെ പിൻബലത്തിൽ തൻെറ സഹജീവികൾക്കു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറായ നീലിയുടെ കഥ പ്രേക്ഷക മനസ്സിനെ പിടിച്ചുലക്കും എന്ന് അണിയറക്കാർ അവകാശപ്പെടുന്നു.  ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവതാരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.

  അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍.
  ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'.

  ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി.എസ്., അര്‍ജ്ജുന്‍ എസ്. കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
  Published by:user_57
  First published: