കോടതി സമക്ഷം ബാലൻ വക്കീലായി ദിലീപ്
Last Updated:
പേരിൽ നീതിയില്ലെങ്കിലും, നീതിക്കായി വാദിക്കുന്ന വക്കീലായി ദിലീപ്. ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ തലക്കെട്ടു 'കോടതി സമക്ഷം ബാലൻ വക്കീൽ'. ദിലീപിന്റെ ഫേസ്ബുക് പേജിലാണ് പുതിയ ചിത്രത്തിന്റെ പേരു പ്രകാശിപ്പിച്ചത്. പറഞ്ഞതു പോലെ തന്നെ നാലു വാക്കുകളുണ്ട്. നീതി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന തലക്കെട്ട്. ആദ്യമായല്ല ദിലീപ് വക്കീൽ വേഷത്തിലെത്തുന്നത്. ഇതിനു മുൻപ് പാസഞ്ചർ എന്ന ചിത്രത്തിൽ നന്ദൻ മേനോനെന്ന വക്കീലായി ദിലീപ് വേഷമിട്ടിട്ടുണ്ട്.
മംമ്ത മോഹൻദാസ് നായികയായ ചിത്രമായിരുന്നു പാസഞ്ചർ. ഈ ചിത്രത്തിലും മംമ്ത തന്നെയാണു പ്രധാന നായിക എന്നതും തീർത്തും യാദൃശ്ചികം. ഈ ജോഡികളുടെ മൈ ബോസ്, ടു കൺട്രീസ് എന്നീ ഹാസ്യ ചിത്രങ്ങൾക്കു ശേഷം അത്തരം വിഭാഗത്തിലെ മറ്റൊരു ചിത്രമാകും കോടതി സമക്ഷം ബാലൻ വക്കീൽ. എസ്രാ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കു സുപരിചിതയായ പ്രിയ ആനന്ദാണു മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
advertisement
ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണു പ്ലാൻ ചെയ്യുന്നത്. കമ്മാര സംഭവമാണു ദിലീപിന്റെ ഏറ്റവും അടുത്തു പുറത്തിറങ്ങിയ മറ്റൊരു ചിത്രം. രാമചന്ദ്ര ബാബു സംവിധാനം നിർവഹിക്കുന്ന പ്രൊഫസർ ഡിങ്കൻ മറ്റൊരു ദിലീപ് ചിത്രമാണ്. ഇതിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 27, 2018 10:00 AM IST







