നീതിയല്ല. പിന്നെന്താണു ദിലീപ്?
Last Updated:
ആ നീതിയെക്കുറിച്ചാണു ചോദ്യങ്ങൾ ഉയർന്നത്. സിനിമയിലെ വനിതാ സംഘടനയായ വിമെൻ ഇൻ സിനിമ കളക്ടീവ് (WCC) അവരുടെ പത്ര സമ്മേളനത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ തന്നെ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ നിന്നും ജയിൽ മോചിതനായ നടൻ ദിലീപ് അഭിനയിച്ച സിനിമകളിൽ ഒന്നാണു ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ബി. ഉണ്ണികൃഷ്ണൻ ചിത്രം. തുടക്കം മുതൽ ചിത്രത്തിന്റെ പേരു നീതി എന്നായിരുന്നു സംസാരം. എന്നാൽ പുറത്തു വരുന്ന വാർത്തയനുസരിച്ചു ആ പേരു മാറിയിരിക്കുന്നു. പകരം നാലു വാക്കുകൾ വരുന്ന ഒരു പേരാണു ചിത്രത്തിന്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രഖ്യാപനം ഉണ്ടാവും.
മംമ്‌ത മോഹൻദാസ് നായികയാവുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വാഗമൺ ആണ്. പാസഞ്ചർ,മൈ ബോസ്, ടു കൺട്രീസ് എന്നീ ചിത്രങ്ങൾക്കു ശേഷം മറ്റൊരു തമാശക്കഥയുമായി ഇരുവരും എത്തുന്നുവെന്നാണു റിപ്പോർട്ട്. എസ്റയിലൂടെ ശ്രദ്ധേയയായ പ്രിയ ആനന്ദും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഇക്കഴിഞ്ഞ വിജയദശമി ദിനത്തിലാണു ദിലീപിനും ഭാര്യ കാവ്യാ മാധവനും പെൺകുഞ്ഞുണ്ടായത്. നടൻ അമ്മയിൽ നിന്നും രാജി വച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കും മറുപടി വന്നിരുന്നു. അമ്മ ആവശ്യപ്പെട്ടതനുസരിച്ചു നടൻ രാജിക്കത്തു നൽകിയെന്ന അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ പ്രസ്താവനക്കു ശേഷം, താൻ സ്വമേധയാ രാജിക്കത്തു നൽകിയെന്ന വിശദീകരണം കത്തിനൊപ്പം ദിലീപ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. കമ്മാര സംഭവത്തിനു ശേഷം ദിലീപ് ചിത്രങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 26, 2018 3:29 PM IST










