മാറ്റിനി, സെക്കൻഡ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും മലയാള സിനിമ രംഗത്തെ മികച്ച സെലിബ്രിറ്റി നിശ്ചല ഛായാഗ്രാഹകനും എഴുത്തുകാരനുമൊക്കെയാണ് അനീഷ് ഉപാസന. സിനിമ കൂടാതെ മികച്ച കമേഴ്ഷ്യലുകളിലും അനീഷിന്റെ കയ്യൊപ്പു പതിയാറുണ്ട്. ഇടയ്ക്ക് പ്രിയനടൻ മോഹൻലാലിന്റെ വിശേഷം തന്റെ പോസ്റ്റുകളിലൂടെ അനീഷ് പങ്കുവയ്ക്കാറുണ്ട്. രസകരമായ ഷൂട്ടിംഗ് വിശേഷങ്ങളും മറ്റുമാവും അത്. ഇപ്പോൾ അതിലൊന്നും പെടാത്ത ഒരു കാര്യം അനീഷ് പോസ്റ്റ് ചെയ്യുകയാണ്.
ചിത്രീകരണത്തിനിടെ ഭക്ഷണം കഴിച്ച ബിൽ ആണ് അനീഷ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ബിൽ തുക കണ്ടവർ ഞെട്ടിയില്ല എന്ന് പറഞ്ഞാൽ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ. 11 തരം ഭക്ഷണവും വെള്ളവും ചേർത്ത ബിൽ തുക വെറും 4.32 ലക്ഷം മാത്രം!
അയ്യോ! എന്ന് പറഞ്ഞു മൂക്കത്തു വിരൽ വയ്ക്കും മുൻപ് ഒരു കാര്യം കൂടി അറിയുക. ഇപ്പറഞ്ഞ തുക രൂപയല്ല. സൊമാലിലാന്റ് എന്ന സ്ഥലത്തു നിന്നാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്. ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വില എന്തെന്ന് ലോകർക്ക് മുന്നിൽ പഠിപ്പിച്ചു
പാഠപുസ്തകമായ സൊമാലിയയിലാണ് ഈ ഹോട്ടൽ. അവിടുത്തെ ഇന്ത്യൻ ഭക്ഷണശാലയിലേതാണ് ബിൽ. സൊമാലിലാന്റ് ഷില്ലിംഗ് ആണ് ഇവിടുത്തെ കറൻസി.
10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാൽ 1 .22 രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! ഇനി ഒന്ന് കണക്കു കൂട്ടി നോക്കിക്കോളൂ. ഇത് 53,000 രൂപയോളം വരും. അനീഷ് ഉപാസനയുടെ പോസ്റ്റ് ചുവടെ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.