Fahad Fasil in Malayankunju|ഫഹദിനെ നായകനാക്കി വീണ്ടുമൊരു ഫാസിൽ സിനിമ; 'മലയൻകുഞ്ഞ്' ഫസ്റ്റ് ലുക്ക്
- Published by:Naseeba TC
- news18-malayalam
Last Updated:
സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്.
ഫഹദിനെ നായകനാക്കി വീണ്ടുമൊരു ഫാസിൽ സിനിമ എത്തുന്നു. മലയൻകുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാതാവ്.
കോവിഡ് ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
advertisement
വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. ചിത്രത്തിന്റെ പ്രമേയം എന്താണെന്ന് വ്യക്തമല്ല. ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മലയൻകുഞ്ഞ്.
ഫാസിൽ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ ചിത്രം ശ്രദ്ധിക്കാതെ പോയതോടെ അഭിനയരംഗത്തു നിന്നും ഫഹദ് പിൻവാങ്ങുകയായിരുന്നു. പിന്നീട് കേരള കഫേയിലൂടെ വീണ്ടും എത്തിയ ഫഹദ് ഇതിനകം നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മലയാളത്തിലെ മുൻനിര നായകനായി മാറി.
advertisement
ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക് എന്നിവയാണ് മുൻ ചിത്രങ്ങൾ. ടേക്ക് ഓഫിന് ശേഷം മാലിക്കിന് വേണ്ടിയാണ് ഫഹദും മഹേഷ് നാരായണനും ഒന്നിച്ചത്. എന്നാൽ ഇതിനിടയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രീകരണം മുടങ്ങി. പിന്നാലെയാണ് സീ യു സൂൺ എന്ന ചിത്രവുമായി എത്തി ഇരുവരും മലയാള സിനിമയെ ഞെട്ടിച്ചത്.
25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താര നിരയാണ് അണിനിരക്കുന്നത്. ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത് , നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2020 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Fahad Fasil in Malayankunju|ഫഹദിനെ നായകനാക്കി വീണ്ടുമൊരു ഫാസിൽ സിനിമ; 'മലയൻകുഞ്ഞ്' ഫസ്റ്റ് ലുക്ക്