പാട്ടു വഴിയിൽ നിത്യ മാമൻ
Last Updated:
In con with Nithya Mammen | ട്രാക്ക് പാടാനെത്തി ഗായികയായി മാറിയ നല്ല ശബ്ദത്തിനുടമ നിത്യ മാമനുമായി ഒരു സംഭാഷണം
ടൊവിനോ തോമസ് നായകനാവുന്ന എടക്കാട് ബറ്റാലിയനിലെ പ്രണയ നിർഭരമായ ഗാനമാണ് നീ ഹിമമഴയായി വരൂ... പിന്നണിയിൽ നിത്യ മാമനും ഹരിശങ്കറും. മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക് മറ്റൊരു യുവ ഗായിക കൂടി പിറവിയെടുക്കുന്നു. വിദേശത്ത് പഠിച്ചു വളർന്ന്, ആർക്കിടെക്റ്റായ നിത്യ സിനിമാ ഗാന രംഗത്തേക്ക് പ്രവേശിക്കുകയാണ്.
സ്റ്റേജ് ഷോയിൽ നിത്യ ആലപിച്ച ഗാനം സംഗീത സംവിധായകൻ കൈലാസ് മേനോന്റെ അമ്മ കേൾക്കാനിടയാവുന്നിടത്താണ് തുടക്കം. ആ സ്വരം ഇഷ്‌ടപ്പെട്ട അമ്മ മകനെ കൂടി ആ പാട്ടു കേൾപ്പിച്ചു. ഇൻസ്റാഗ്രാമിലൂടെ കൂടുതൽ വോയ്‌സ് ഡെമോകൾ നിത്യ കൈലാസിന് അയച്ചു കൊടുത്തു. ഗോപി സുന്ദറിന്റെയും റോണി റാഫേലിന്റെയും ട്രാക്ക് പാടി പരിചയിച്ച നിത്യക്ക് മറ്റൊരു ട്രാക്ക് പാടാൻ ആയിരുന്നു ക്ഷണം. വളരെ പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു.
advertisement
"എനിക്കാ ഗാനം വളരെ ഇഷ്‌ടപ്പെട്ടു. അത്രയ്ക്കും മനോഹരമായ കമ്പോസിഷൻ ആയിരുന്നു. അദ്ദേഹത്തിന്റെ (കൈലാസ് മേനോൻ) സഹായത്തോടെ എനിക്ക് പാടാൻ സാധിച്ചു. എന്റെ പാട്ട് കേട്ട പ്രൊഡക്ഷൻ ടീം, എന്റെ ശബ്ദം തന്നെ പാട്ടിനായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു," സ്വന്തം ശബ്ദത്തിൽ വെള്ളിത്തിരയിൽ ആദ്യമായി ഒരു ഗാനം, ഈ അവസരത്തിൽ കൈലാസ് മേനോനോടും അമ്മയോടും തന്റെ നന്ദി അറിയിക്കുകയാണ് നിത്യ.
സ്കൂൾ കാലം മുതലേ കർണാടക സംഗീതം അഭ്യസിച്ചിരുന്നു നിത്യ. സീത കൃഷ്ണനായിരുന്നു ഗുരു. ശേഷം ഹിന്ദുസ്ഥാനിയിലേക്ക് ചുവടു മാറ്റി. ബർണാലി ബിശ്വാസ്, പെരിങ്ങനാട് രാജൻ എന്നവരുടെയടുത്തു നിന്നും വിദ്യ അഭ്യസിച്ചു. നിലവിൽ ചലച്ചിത്ര ഗാന സംവിധായകൻ ബേണി ഇഗ്നേഷ്യസിന്റെ ശിഷ്യയാണ്.
advertisement

നിത്യ മാമൻ
"ഖത്തറിൽ ജനിച്ചു വളർന്നത് കാരണം എനിക്ക് അവിടുത്തെ ഇന്ത്യൻ അസോസിയേഷൻ പരിപാടികളിലെല്ലാം മികച്ച പിന്തുണ ലഭിച്ചിരുന്നു. ആർക്കിടെക്ച്ചർ പഠിച്ച ബംഗളുരു ബി.എം.എസ്. കോളേജിലും പല തരത്തിലുള്ള സംഗീതം കേൾക്കാനിടയായി. അവിടെ ഇന്റർ കൊളിജിയേറ് ഫെസ്ടിവലുകളിൽ സമ്മാനം നേടുകയും സംഗീതജ്ഞരെ പരിചയപ്പെടുകയും ചെയ്‌തു. 'വോയിസ് ഓഫ് ബാംഗ്ലൂർ' എന്ന പരിപാടിയിൽ സെമി ഫൈനൽ വരെ എത്തി. അവിടെ ഞാൻ കന്നഡ, ഹിന്ദി ഗാനങ്ങൾ പാടിയിരുന്നു. മുൻപ് അറബിക് സംഗീതം ആലപിച്ചിരുന്നു." നിത്യ പറയുന്നു.
advertisement
ഖത്തറിലെ 'ഖത്തർ ഡിസൈൻ കൺസോർഷ്യ'ത്തിൽ ജോലിയെടുക്കുകയായിരുന്നു നിത്യ. പിന്നെ ഫ്രീലാൻസ് ഡിസൈനിങ് ചെയ്‌തു. പാട്ടിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. ആർക്കിടെക്ച്ചറിന് താൽക്കാലിക വിരാമം ഇട്ടിരിക്കുകയാണ് നിത്യ.
കവർ സോംഗുകൾ പാടിയിരുന്ന നിത്യക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. സ്റ്റേജ് പരിപാടികൾക്കും പാടിയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ കൂടുതൽ ഓഫറുകൾ നിത്യയെ തേടി എത്തിയിട്ടുണ്ട്. തല്ക്കാലം അതൊക്കെ ഒരു സർപ്രൈസ് ആയി കരുതാനാണ് നിത്യക്കിഷ്‌ടം.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2019 6:56 PM IST