ഇന്ദ്രൻസിനെ ചോപ്സ്റ്റിക് കൊണ്ട് കഴിപ്പിക്കാൻ പഠിപ്പിക്കുന്ന ചൈനക്കാരൻ; രസികൻ കമന്റുമായി ഇന്ദ്രൻസ്
Last Updated:
Indrans learning the ropes of chopsticks in a hilarious video | റെസ്റ്റോറന്റിലെ യുവാവ് ഇതിനായി ചോപ്സ്റ്റിക്ക് പിടിക്കേണ്ട വിധം ഉൾപ്പെടെ ഇന്ദ്രൻസിന് പറഞ്ഞു കൊടുക്കുന്നതും കാണാം
ഷാങ്ങ്ഹായ് മേളയിൽ അതിഥിയായി പോയ ഇന്ദ്രൻസ് ഒരു രസകരമായ വീഡിയോയുമായി ഫേസ്ബുക്കിൽ എത്തിയിരിക്കുകയാണ്. സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതാണ് ഇന്ദ്രൻസും വെയിൽ മരങ്ങൾ ചിത്രത്തിന്റെ സംവിധായകൻ ഡോക്ടർ ബിജുവും. എന്നാൽ റെസ്റ്റാറ്റാന്റിൽ ചൈനീസ് രീതിയിൽ ചോപ്സ്റ്റിക്ക് കൊണ്ട് ഭക്ഷണം കഴിക്കാൻ പഠിക്കുന്ന ഇന്ദ്രൻസ് ആണ് വിഡിയോയിൽ. റെസ്റ്റോറന്റിലെ യുവാവ് ഇതിനായി ചോപ്സ്റ്റിക്ക് പിടിക്കേണ്ട വിധം ഉൾപ്പെടെ ഇന്ദ്രൻസിന് പറഞ്ഞു കൊടുക്കുന്നതും കാണാം. അതിനു രസകരമായ കമന്റ് ഇന്ദ്രൻസ് നൽകുന്നുണ്ട്. "പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ."
ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് പ്രധാന മത്സര വിഭാഗമായ 'ഗോൾഡൻ ഗോബ്‌ലറ്റ്' പുരസ്കാരങ്ങൾക്കായാണ് ചിത്രം മത്സരിച്ചത്. ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്കാരങ്ങൾക്കായി ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയും വെയിൽമരങ്ങൾ ആണ്. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിർണ്ണയിക്കുന്ന 'ഫിയാപ്ഫി'ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ 15 ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്‌ഹായ്‌ലേത്. മേളയിൽ ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്ക്കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2019 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇന്ദ്രൻസിനെ ചോപ്സ്റ്റിക് കൊണ്ട് കഴിപ്പിക്കാൻ പഠിപ്പിക്കുന്ന ചൈനക്കാരൻ; രസികൻ കമന്റുമായി ഇന്ദ്രൻസ്