Drishyam 2 | ദൃശ്യത്തിൽ പോരായ്മകൾ കണ്ടുപിടിച്ചവർ ഒന്നിങ്ങു വന്നേ; ജീത്തു ജോസഫിന്റെ ഓഡിയോ വൈറൽ

Last Updated:

Jeethu Joseph answers everything regarding the alleged flaws in the script | ദൃശ്യം 2 സ്ക്രിപ്റ്റിൽ പോരായ്മകൾ കണ്ടുപിടിച്ചവർക്കുള്ള മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്

വരുണിന്റെ തിരോധാനത്തിൽ സംശയിക്കപ്പെടുന്ന ജോർജ് കുട്ടി എങ്ങനെ ഇത്രയും വിദഗ്ധമായി കരുനീക്കങ്ങൾ നടത്തി? ഫോറൻസിക് ലാബിൽ കയറി ഇത്ര എളുപ്പത്തിൽ ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്താൻ ആർക്കാണ് കഴിയുക? ഇത്ര ലാഘവത്തോടെ അതെല്ലാം എടുത്തുമാറ്റാൻ പറ്റുമോ?
സംശയിക്കപ്പെടുന്ന ജോർജ്കുട്ടിയെ തന്നിഷ്‌ടപ്രകാരം ജീവിക്കാൻ വിടാൻ പോലീസുകാർ മണ്ടന്മാരാണോ? ദൃശ്യം 2 കണ്ടുകഴിഞ്ഞപ്പോൾ ചിലരെങ്കിലും ചോദിച്ച ചോദ്യങ്ങളാണിവ.
ഇങ്ങനെ സംശയാലുക്കൽ ഉണ്ടാവുമെന്ന് സംവിധായകൻ ജീത്തു ജോസഫിനുമറിയാം. ആ ചോദ്യങ്ങൾ ഉണ്ടായപ്പോൾ അദ്ദേഹം തന്നെ മറുപടി നൽകുകയാണിവിടെ. ആറു വർഷം മുൻപ് ഒരു കേബിൾ ടി.വി. ഓപ്പറേറ്ററിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ നിഗൂഢമായി തുടരുന്നതിനിടെയാണ് ദൃശ്യം 2 ആരംഭിക്കുന്നത്.
അന്നത്തെ കഥാനായകൻ ജോർജ്കുട്ടി ഇപ്പോൾ സിനിമാശാലയുടെ മുതലാളിയും ചലച്ചിത്ര നിർമ്മാതാവുമൊക്കെയായി മാറിയിരിക്കുന്നു. മക്കൾ വലുതായി. ചുമതലകൾ മാറി. പക്ഷെ ആ കേസ് ഇന്നും മാറാതെ, അതേ അവസ്ഥയിൽ തന്നെ നിലകൊള്ളുന്ന അവസ്ഥയിലാണ്.
advertisement
അത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ തിരക്കഥ ഒരുക്കുമ്പോൾ ഒട്ടേറെ ഘടകങ്ങൾ തിരക്കഥാകൃത്തിനും സംവിധായകനും പരിഗണിക്കേണ്ടതായി ഉണ്ട്.
ജോർജ്കുട്ടി മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, വീട്ടിൽ എന്ത് നടക്കുന്നു, അവിടെ നിന്നും കേസിനു തുമ്പു കിട്ടാനാകുമോ എന്ന തത്രപ്പാടിലാണ് പോലീസ്. എന്നാൽ ജോർജ് കുട്ടി അയാളുടെ ജീവിതത്തിന്റെ ശിഷ്‌ടകാലം സംഭവിക്കാൻ സാധ്യതയുള്ള വരുംവരായ്കകളെ കുറിച്ചോർത്ത് അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തുന്നു എന്ന തരത്തിലെ ചിന്ത പൊലീസിന് പോലും ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം.
ഫോറൻസിക് ഡോക്ടർ, കോട്ടയത്തെ ഫോറൻസിക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ജീത്തു ജോസഫ് തിരക്കഥയിലേക്കു പ്രവേശിച്ചത്. സിനിമയിലേതു പോലെ സി.സി.ടി.വി. ഇല്ലാത്ത കാര്യാലങ്ങളുടെ മൂലകൾ ഇപ്പോഴുമുണ്ട്. (വീഡിയോ ചുവടെ)
advertisement
കഥ മുഴുവനും അതുമായി ബന്ധമുള്ളവരുടെ മുന്നിൽ വായിച്ചു കേൾപ്പിച്ച ശേഷമാണ് ജീത്തു ജോസഫ് മുന്നോട്ടു പോയത്. ഒരു സാധാരണക്കാരൻ ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ അതിൽ എന്തുമാത്രം വിശ്വാസ്യത ഉണ്ടാവും എന്ന സംശയം സംവിധായകനും ഉണ്ടായി. അതിനുള്ള മറുപടിയും ജീത്തു അപ്പോൾ തന്നെ നേടിയിരുന്നു.
പെട്ടെന്നൊരുനാൾ ഒരാൾ ഇത്രയുമെല്ലാം ചെയ്യാൻ സാധ്യതയില്ലെങ്കിലും വർഷങ്ങളുടെ ശ്രമഫലമായി, ഒരാളുമായി ബന്ധം സ്ഥാപിച്ച്, ഇതെല്ലം നടത്തിയെടുക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു അവരുടെ മറുപടി.
ക്ളൈമാക്സിൽ തിരക്കഥാകൃത്തിന്റെ വേഷം ചെയ്ത സായ് കുമാറിന്റെ വിവരണമാണ് കഥയിലെ ജോർജ്കുട്ടി എന്ന നാലാം ക്‌ളാസ്സുകാരന്റെ ജീനിയസ് പുറത്തുവിടുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ക്ലൈമാക്സ് ആയിരുന്നു ചിത്രത്തിന്റേത്.
advertisement
Summary: Jeethu Joseph, director of Drishyam franchise, answers all queries related to the alleged loopholes in the script. Jeethu says, the script was finalised after a through homework carried across related scenarios of the movie in real life
മലയാളം വാർത്തകൾ/ വാർത്ത/Film/
Drishyam 2 | ദൃശ്യത്തിൽ പോരായ്മകൾ കണ്ടുപിടിച്ചവർ ഒന്നിങ്ങു വന്നേ; ജീത്തു ജോസഫിന്റെ ഓഡിയോ വൈറൽ
Next Article
advertisement
മുത്തശിയുടെ അപകട ഇൻഷുറൻസ് പണത്തിന് വേണ്ടി തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു
മുത്തശിയുടെ അപകട ഇൻഷുറൻസ് പണത്തിന് വേണ്ടി തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു
  • മുത്തശിയുടെ ഇൻഷുറൻസ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.

  • ക്ഷേത്ര പൂജാരിയായ മുത്തച്ഛനെ ചെറുമകൻ പിന്തുടർന്ന് കുത്തി കൊലപ്പെടുത്തി.

  • നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് മുത്തച്ഛനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

View All
advertisement