ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; യുവതിയുമായി സെക്സ് ചാറ്റ്; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജനനേന്ദ്രിത്തിൽ സ്റ്റാപ്ലർ അടിക്കുന്നതടക്കമുള്ള സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ്
പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുരുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പരാതിക്കാരായ യുവാക്കൾ അടുത്ത ബന്ധുക്കളാണെന്നും ഇവർ രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നു എന്നും പൊലീസ്. പ്രതി ജയേഷും പരാതിക്കാരായ യുവാക്കളും ഒന്നിച്ച് ജോലി ചെയ്തിരുന്നവരായിരുന്നു. പിന്നീട് രശ്മിയും യുവാക്കളും സൌഹൃദത്തിലാവുകയായിരുന്നു. ഭാര്യ രശ്മിക്ക് യുവാക്കളുമായുള്ള ബന്ധം ജയേഷ് മനസിലാക്കുകയും തുടർന്ന് ദമ്പതികൾ സൗഹൃദപരമായി യുവാക്കളെ വിളിച്ചുവരുത്തുകയും ആഭിചാരം ചെയ്യുന്ന തരത്തിൽ മർദിക്കുകയുമായിരുന്നു.
ലൈംഗികബന്ധത്തിൽ ഏർപ്പെടുത്തുന്നതായി അഭിനയിക്കാൻ നിർദേശിക്കുകയും പണവും ഫോണും തട്ടിയെടുക്കുകയും ചെയ്തു. ജനനേന്ദ്രിത്തിൽ സ്റ്റാപ്ലർ അടിക്കുന്ന അടക്കമുള്ള സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
യുവാക്കളിൽ ഒരാളുടെ കയ്യിൽ ഉണ്ടായിരുന്ന രശ്മിയുടെ ചില ചിത്രങ്ങൾ ജയേഷ് കണ്ടെത്തുകയായിരുന്നു. രശ്മി എല്ലാം ഏറ്റു പറഞ്ഞതോടെ യുവാക്കളെ വിളിച്ചുവരുത്തി പ്രതികാരം ചെയ്യാൻ ജയേഷ് തീരുമാനിക്കുകയായിരുന്നു. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് മർദനത്തിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. ക്രൂരമായ പീഡനമുറകളാണ് പ്രതികൾ യുവാക്കൾക്ക് നേരെ നടത്തിയത്. കട്ടിലിൽ കൈകൾ കെട്ടിയിട്ട ശേഷം കഴുത്തിൽ വാക്കത്തി വെച്ച് ഭീഷണിപ്പെടുത്തി. കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയുള്ള മർദ്ദനവും തുടർന്നു. പുറത്തും കൈമുട്ടിലും കാലിലും ഇരുമ്പ് വടി കൊണ്ട് ശക്തിയായി അടിച്ചു. കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി.
Location :
Pathanamthitta,Kerala
First Published :
September 14, 2025 7:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; യുവതിയുമായി സെക്സ് ചാറ്റ്; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ