• HOME
  • »
  • NEWS
  • »
  • film
  • »
  • വീൽചെയർ ക്രിക്കറ്റ് കണ്ടിട്ടുണ്ടോ? വ്യത്യസ്ത പ്രമേയവുമായി 'കായ്പോള' റിലീസിനൊരുങ്ങുന്നു

വീൽചെയർ ക്രിക്കറ്റ് കണ്ടിട്ടുണ്ടോ? വ്യത്യസ്ത പ്രമേയവുമായി 'കായ്പോള' റിലീസിനൊരുങ്ങുന്നു

സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്

കായ്പോള

കായ്പോള

  • Share this:

    വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കി ഒരുങ്ങുന്ന മലയാള സിനിമ ‘കായ്പോള’ റിലീസിനൊരുങ്ങുന്നു. വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച്, കെ.ജി. ഷൈജു കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ്. ഏപ്രിൽ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ പുതിയ പോസ്റ്ററിലൂടെയാണ് തിയേറ്റർ റിലീസ് അണിയറ പ്രവർത്തകർ അറിയിച്ചത്.

    ചിത്രത്തിൽ സജൽ സുദർശൻ, അഞ്ചു കൃഷ്ണ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

    Also read: സംഗീതജ്ഞൻ എം.എസ്. ബാബുരാജിന്റെ ഓർമദിനത്തിൽ ‘താമസമെന്തേ വരുവാൻ’ നീലവെളിച്ചത്തിലൂടെ പുനർജ്ജനിക്കുന്നു

    കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ. കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

    ഷിജു എം. ഭാസ്കർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനിൽ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകൻ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു.

    കലാസംവിധാനം: സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനർ: എം.എസ്. ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ്: വിഷ്ണു ചിറക്കൽ, രനീഷ് കെ.ആർ., അമൽ കെ. ബാലു, സൗണ്ട് മിക്സിംങ്: ജിജു ടി. ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വിഎഫ്എക്സ്: ഷിനു മഡ്ഹൗസ്, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ.

    Summary: Ever been familiar to wheelchair cricket? If not, here you go. Malayalam movie Kaipola comes with an out-of-the-box theme told through survival sports drama. The cast includes actors Indrans, Kalabhavan Shajohn and a few others. Kaipola is scheduled for a release on April 7, 2023

    Published by:user_57
    First published: