മലയാളത്തിൽ വീണ്ടും ദമ്പതികൾ സംവിധായകരാവുന്ന ചിത്രം റിലീസിന് തയാറെടുക്കുന്നു. ‘മറിയം’ എന്ന സിനിമയാണ് മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്താൻ പോകുന്നത്. വാടിപ്പോയ പെൺകരുത്ത് പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേൽക്കുന്ന അതിജീവനത്തിന്റെ കഥ പറയുന്ന ‘മറിയം’, സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസ്സുകൾക്ക് ഉണർവ്വേകുന്ന ചിത്രമാണ്.
കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ എന്നിവർ ചേർന്നാണ് സംവിധാനം. മൃണാളിനി സൂസൻ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ.വി., സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.
Also read: Arya Babu | ആര്യ ബാബു ആദ്യമായി നായികയാവുന്ന 90:00 മിനിറ്റ്സ് മാർച്ച് ആദ്യവാരം തിയേറ്ററുകളിൽ
ബാനർ – എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം – മഞ്ചു കപൂർ, സംവിധാനം – ബിബിൻ ജോയ് , ഷിഹാ ബിബിൻ, രചന – ബിബിൻ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിൻ അഹമ്മദ്, ഗാനരചന – വിഭു പിരപ്പൻകോട്, സംഗീതം – വിഭു വെഞാറമൂട്, ആലാപനം – അവനി എസ്.എസ്., വിഭു വെഞ്ഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ – പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സന്ദീപ് അജിത്ത്കുമാർ, അസ്സോസിയേറ്റ് ഡയറക്ടർ – സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം – ഗിരി സദാശിവൻ, സ്റ്റിൽസ് – ജാക്സൻ കട്ടപ്പന, പി.ആർ.ഒ. – അജയ് തുണ്ടത്തിൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.