നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു?
- Published by:meera
- news18-malayalam
Last Updated:
Mammootty movie opens a contest for public to imagine what they would do as the Chief Minister of Kerala | കേരള മുഖ്യമന്ത്രിയായാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ മമ്മൂട്ടി ചിത്രം 'വൺ' പ്രേക്ഷകരെ ക്ഷണിക്കുന്നു
നാളെയൊരുനാൾ നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യും? ആയാൽ ചെയ്യാൻ എന്തൊക്കെ ഉണ്ടാവും? ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസ്സിലുണ്ടെങ്കിൽ പറയാം. കേൾക്കാൻ ആളുണ്ട്.
കേരള മുഖ്യമന്ത്രിയായാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ മമ്മൂട്ടി ചിത്രം 'വൺ' പ്രേക്ഷകരെ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേർക്ക് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വിശിഷ്ടാതിഥികൾ ആവാനുള്ള അവസരം ലഭിക്കും. ഉത്തരങ്ങൾ വൺ മൂവി ഒഫീഷ്യൽ ഫേസ്ബുക് / ഇൻസ്റ്റാഗ്രാം പേജുകളിലേക്ക് കമെന്റ്സ് ആയോ ഇൻബോക്സ് മെസ്സേജുകളായോ അയക്കാം. ഉത്തരങ്ങൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.
മത്സരം ആരംഭിച്ചത് മുതൽ മമ്മൂട്ടി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനു കീഴെ ആശയങ്ങളുമായി ഒട്ടേറെപേരെത്തിക്കഴിഞ്ഞു.
advertisement
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 12, 2020 10:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു?