Mikhael review: കഥ ഇതുവരെ
Last Updated:
പല കഥാപാത്രങ്ങൾ വന്നു പോവുന്നു. തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അധോലോകത്തിന്‍റെ കുടിപ്പകയും തിണ്ണമിടുക്കും കാട്ടുന്ന കുറെ കൊലപാതകങ്ങൾ. ഒന്ന് മറ്റൊന്നിലേക്ക്, പിന്നെയും പലത്. എന്നിട്ടും നായകന്‍റെ ഇൻട്രോ എവിടെ എപ്പോ എന്ന് പറയാനോ പ്രതീക്ഷിക്കാനോ ആവാതെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രം മിഖായേൽ ഇവിടെ തുടങ്ങുന്നു.
ഒരു കാലത്തെ രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിലെ തീപാറുന്ന ഡയലോഗുകൾ കുറച്ചേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മുഴങ്ങി കേൾക്കുന്നു എന്നതാണ് ആദ്യപകുതിയുടെ ഒരു പ്രത്യേകത.
നായകൻ അവതരിക്കുമ്പോഴാണ് നമ്മൾ അറിയുന്നത് ചിത്രം ഓപ്പണിങ് ക്രെഡിറ്റ് കടന്നിട്ടില്ലെന്ന്. മാലാഖയുടെ മുദ്രയണിഞ്ഞ ഡോക്ടർ മിഖായേൽ എന്ന ഇരുമുഖൻ 'കാവൽ മാലാഖ'. അയാൾ ഇരുമുഖനാവാൻ കാരണം ഉണ്ടാവും.
'മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ', ആദ്യ ഭാഗം തുടങ്ങുമ്പോൾ നിറഞ്ഞ് നിൽക്കുന്ന ഈ വരികൾ ഇനിയും എന്തൊക്കെയോ ബാക്കി വയ്ക്കുന്നു. ഒട്ടേറെ സസ്‌പെൻസും, കഥ തുടരുന്നു.
advertisement
updating...
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 18, 2019 11:33 AM IST


