Mohanlal Drishyam 2 | നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികച്ചതാകാനുള്ള പ്രേരണ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം.
ദൃശ്യം 2ന് ലഭിക്കുന്ന മികച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹന്‍ലാൽ. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തന്‍റെ ചിത്രത്തിന് ലഭിച്ച വരവേൽപ്പിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാൽ പ്രതികരിച്ചത്. ആളുകളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം ഈ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികച്ചതാകാൻ പ്രചോദനം നൽകുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
'ദൃശ്യം 2ന് ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തിൽ അതിയായ സന്തോഷം. നിങ്ങളിൽ പലരും ഇതിനകം തന്നെ സിനിമ കണ്ട്, വിളിച്ചും സന്ദേശങ്ങളായും അഭിനന്ദനം അറിയിച്ചു എന്നത് വളരെയേറെ സ്പർശിച്ച കാര്യം തന്നെയാണ്. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം. സിനിമാ സ്നേഹിക്കുന്ന പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ ഈ സ്നേഹത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവർക്കും ഇത് ഒരു വലിയ കാര്യം തന്നെയാണ്' മോഹന്‍ലാൽ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
ലോകമെമ്പാടുമുള്ള ആളുകൾക്ക് സിനിമ കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിയ ആമസോൺ പ്രൈമിനോട് മോഹന്‍ലാൽ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു വീഡിയോയിലൂടെയും താരം ജനങ്ങളോട്നന്ദി അറിയിച്ചിരുന്നു. 'നിങ്ങളെപ്പോഴും എനിക്ക് നൽകി വരുന്ന സ്നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടും സ്നേഹവും എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു....ജോർജ് കുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി' എന്നായിരുന്നു ചിത്രം ആമസോൺ പ്രൈമിൽ തന്നെ കാണണമെന്ന് വ്യക്തമാക്കി മോഹൻലാൽ പറഞ്ഞത്.
advertisement
ഫെബ്രുവരി 18നാണ് ദൃശ്യം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2021 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal Drishyam 2 | നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികച്ചതാകാനുള്ള പ്രേരണ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ