Mohanlal in Vrushabha | അച്ഛൻ വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ബഹുഭാഷാ ചിത്രം 'വൃഷഭ' 2023ൽ തുടങ്ങും

Last Updated:

ഒരു അച്ഛന്റെയും മകന്റെയും ബന്ധം കേന്ദ്രീകരിച്ച പ്രമേയമാണ് സിനിമയ്ക്ക്

വൃഷഭ
വൃഷഭ
ഒന്നിലേറെ ഭാഷകളിൽ വരുന്ന നടൻ മോഹൻലാലിന്റെ (Mohanlal) അടുത്ത ചിത്രം 'വൃഷഭ' (Vrushabha) പ്രഖ്യാപിച്ചു. തലമുറകളിലൂടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ചിത്രം. ഒരു അച്ഛന്റെയും മകന്റെയും ബന്ധം കേന്ദ്രീകരിച്ച പ്രമേയമാണ് സിനിമയ്ക്ക്. പ്രണയവും പ്രതികാരവും തമ്മിലുള്ള പോരാട്ടം പര്യവേക്ഷണം ചെയ്യുമെന്ന് നിർമ്മാതാക്കൾ പറയുന്ന ചിത്രത്തിൽ മോഹൻലാൽ അച്ഛൻ വേഷം ചെയ്യും. മകന്റെ വേഷം തെലുങ്ക് താരം അവതരിപ്പിക്കും. ആ നടന്റെ പേര് ഉടൻ പ്രഖ്യാപിക്കും.
advertisement
നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ്. ചിത്രം 2023 മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്നും, 2024 ൽ തീയറ്ററുകളിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
advertisement
കഴിഞ്ഞ അഞ്ച് വർഷമായി താൻ 'വൃഷഭ' എഴുതുന്നുണ്ടെന്നും ഇപ്പോൾ മെഗാസ്റ്റാർ മോഹൻലാലിനൊപ്പം അത് സ്‌ക്രീനിലെത്തിക്കാനുള്ള ആവേശത്തിലാണെന്നും സംവിധായകൻ കിഷോർ പങ്കുവെച്ചു. ഓരോ നല്ല സിനിമയുടെയും കാതൽ, വ്യക്തികളുമായി ബന്ധപ്പെടുന്ന കഥാപാത്രങ്ങളാണ്. സിനിമ കണ്ടതിന് ശേഷവും വർഷങ്ങളോളം അത് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 'മോഹൻലാൽ സാറിനൊപ്പം പ്രവർത്തിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, സിനിമ തിയറ്ററുകളിൽ എത്തിക്കാൻ ഞാൻ ആവേശത്തിലാണ്,' സംവിധായകൻ പറഞ്ഞു.
മുൻ നെറ്റ്ഫ്ലിക്സ് എക്സിക്യൂട്ടീവ് അഭിഷേക് വ്യാസ് സ്ഥാപിച്ച പ്രൊഡക്ഷൻ ഹൗസായ എവിഎസ് സ്റ്റുഡിയോയുടെ ആദ്യ പ്രോജക്ടാണ് വൃഷഭ.
advertisement
Summary: Mohanlal starring multi-lingual movie Vrushabha to kick off in 2023. An official announcement was made on Twitter a couple of days ago. Mohanlal is supposedly doing father role to a popular, yet-to-be-revealed Telugu actor
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mohanlal in Vrushabha | അച്ഛൻ വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ബഹുഭാഷാ ചിത്രം 'വൃഷഭ' 2023ൽ തുടങ്ങും
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement