ആശ ശരത്തും മകള്‍ ഉത്തരയും അഭിനയിക്കുന്ന ചിത്രം ഖെദ്ദയുടെ ഷൂട്ടിംഗ് ആരംഭിച്ചു
- Published by:user_57
- news18-malayalam
Last Updated:
Movie starring Asha Sharath and daughter Uthara starts rolling | അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്
ആശ ശരത്തും മകള്‍ ഉത്തര ശരത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഖെദ്ദ' ചിത്രീകരണം ആരംഭിച്ചു. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രാണ് 'ഖെദ്ദ'. ബെന്‍സി പ്രൊഡക്ഷന്സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിർമ്മിക്കുന്ന 'ഖെദ്ദ' എഴുപുന്നയില്‍ തുടങ്ങി.
ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാ ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തു.

ബെന്‍സി പ്രൊഡക്ഷന്സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെൻസി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്‌കാര ജേതാക്കളായ 'കെഞ്ചിരയുടെ' ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യാമറമാൻ പ്രതാപ് വി. നായർ.
advertisement
അമീബ, ചായില്യം എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങള്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആശ ശരത്തും മകള്‍ ഉത്തരയും അഭിനയിക്കുന്ന ചിത്രം ഖെദ്ദയുടെ ഷൂട്ടിംഗ് ആരംഭിച്ചു