'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി'; ഇസ്രായേലിന് നേരെ തൊടുത്ത മിസൈലിൽ ഇറാന്റെ സന്ദേശം
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്പെയിൻ, പാകിസ്ഥാൻ, ജർമ്മനി എന്നീ രാജ്യങ്ങളിലെ ജനങ്ങളെ അഭിസംബോധന ചെയ്തും സന്ദേശം എഴുതിയിരുന്നു
ഇസ്രായേലിന് നേരെ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇറാൻ.തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച രാജ്യങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. "ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി" എന്നായിരുന്നു ഒരു സന്ദേശം. സമാനമായ കുറിപ്പുകൾ സ്പെയിൻ, പാകിസ്ഥാൻ, ജർമ്മനി എന്നീ രാജ്യങ്ങളിലെ ജനങ്ങളെ അഭിസംബോധന ചെയ്തും എഴുതിയിരുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുമ്പ് ഇറാന്റെ എയ്‌റോസ്‌പേസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥർ മിസൈലിൽ സന്ദേശങ്ങൾ എഴുതുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച ഇസ്രായേലിന് നേരെ നടന്നത് 83-ാം തരംഗ ആക്രമണമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ഇസ്രായേലിലെ വിവിധ ഇടങ്ങളെയും ഗൾഫിലുടനീളമുള്ള യുഎസ് സൈനിക സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ദീർഘദൂര, ഇടത്തരം മിസൈലുകളും ഡ്രോണുകളുമാണ് ആക്രമണത്തിലുപയോഗിച്ചത്. ബഹ്‌റൈനിലെ യുഎസ് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അറ്റകുറ്റപ്പണി കേന്ദ്രവും അക്രമിച്ചെന്ന് ഇറാനിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യുദ്ധം രൂക്ഷമാകുന്നുണ്ടെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ടെന്ന് ഇറാൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, ജമ്മു കശ്മീരിലെ ഷിയാ വിഭാഗത്തിൽപ്പെട്ട നിരവധി ആളുകൾ ഇറാന് പിന്തുണയുമായി രംഗത്തെത്തി.
advertisement
രാംബാൻ ജില്ലയിലെ ചന്ദർകോട്ട് മേഖലയിൽ നൂറുകണക്കിന് ആളുകൾ പ്രാദേശിക ഇമാംബാറയിൽ ഒത്തുകൂടുകയും പണം, വീട്ടുപകരണങ്ങൾ, സ്വർണ്ണാഭരണങ്ങൾ എന്നിവ സംഭാവനയായി നൽകുകയും ചെയ്തു. കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ പൊട്ടിച്ചാണ് സഹായം നൽകിയത്. ചിലർ ആടുകൾ ഉൾപ്പെടെയുള്ള കന്നുകാലികളെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി. ബദ്ഗാമിലും സമാനമായ രീതിയിൽ ജനങ്ങൾ ആഭരണങ്ങളും പണവും നൽകി ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 27, 2026 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി'; ഇസ്രായേലിന് നേരെ തൊടുത്ത മിസൈലിൽ ഇറാന്റെ സന്ദേശം








