• HOME
  • »
  • NEWS
  • »
  • film
  • »
  • Anandam Paramanandam | ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീതിന്റെ ഗാനം; ഷാഫിയുടെ 'ആനന്ദം പരമാനന്ദത്തിലെ' ഗാനം കേൾക്കാം

Anandam Paramanandam | ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീതിന്റെ ഗാനം; ഷാഫിയുടെ 'ആനന്ദം പരമാനന്ദത്തിലെ' ഗാനം കേൾക്കാം

ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ആനന്ദം പരമാനന്ദം

ആനന്ദം പരമാനന്ദം

  • Share this:
പൊട്ടിച്ചിരിക്കാൻ കുറെയേറെ സമ്മാനിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദത്തിലെ (Aanandham Paramaanandham) അക്കരെ നിക്കണ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, പ്രണവം ശശി എന്നിവർ ചേർന്നാണ്. മനു മഞ്ജിത്തിൻ്റേതാണ് വരികൾ.

മലയാളി പ്രേക്ഷകർക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള എം. സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ.പി. ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.

എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മാർക്കറ്റിംഗ് പ്ലാനിങ്- ഒബ്സ്ക്യൂറ, പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.Also read: Pushpa 2 | പുഷ്പ 2നെ കുറിച്ചറിയണം; പ്രതിഷേധ സമരവുമായി അല്ലു അര്‍ജുന്‍ ഫാന്‍സ്, കേരളത്തിലും പ്രതിഷേധം

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ പുഷ്പ (Pushpa). സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 2023 ല്‍ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍.

നിര്‍മാതാക്കളില്‍ ഒരാളായ ഗീതാ ആര്‍ട്‌സിന്റെ ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തിയ അല്ലു ആരാധകര്‍ ഇനിയും അപ്ഡേറ്റ് നല്‍കിയില്ലെങ്കില്‍ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധര്‍ണ നടത്തേണ്ടി വരുമെന്നാണ് പറയുന്നത്.

Summary: Shafi's latest film, Anandam Paramanandam, is his first since directing his last movie 'Children's Park'. A new song from the film, sung by Vineeth Sreenivasan to Shaan Rahman's music, has been released
Published by:user_57
First published: