Anusree | ലിംഗസമത്വത്തിൻ്റെ സന്ദേശവുമായി അനുശ്രീയുടെ 'താര' സിനിമയിലെ ഗാനം
- Published by:user_57
- news18-malayalam
Last Updated:
അടുക്കളയിൽ ചിത്രീകരിച്ച മനോഹരമായ ഗാനവുമായി അനുശ്രീ ചിത്രം
ലിംഗസമത്വത്തിൻ്റെ (gender equality) സന്ദേശവുമായി അനുശ്രീയുടെ (Anusree) ചിത്രം 'താര'യിലെ (Thaara movie) ഗാനം. ദെസ്വിൻ പ്രേം സംവിധാനം ചെയ്ത സിനിമയിൽ 'ആണും പെണ്ണും തിരുനങ്കയും ഋതുമതിയും അവമതിയുമെല്ലാം' ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് ഈ ഗാനം.
ലിംഗസമത്വത്തിൻ്റെയും നീതിയുടെയും സ്വതന്ത്ര്യത്തിൻ്റെയും ഉണർത്തുപാട്ടായാണ് അണിയറക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ചലച്ചിത്ര ഗാനം കൂടിയാണിത്.
'തിരുനങ്ക' എന്ന ദ്രാവിഡ പദമാണ് ട്രാൻസ്ജെൻ്റർ എന്ന വാക്കിന് പകരമായി ഉപയോഗിച്ചിരിക്കുന്നത്. ഋതുമതികൾക്ക് നിഷേധിക്കപ്പെട്ട അടുക്കളയുടെ ചരിത്രം ചിലയിടങ്ങളിൽ ഇന്നും തുടരുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് പാട്ടിറങ്ങുന്നത്.
പുരുഷനു മാത്രമല്ല, എല്ലാ മനുഷ്യർക്കും അടുക്കളയും അരങ്ങും ഒരുപോലെയാവണമെന്ന് ഈ ഗാനം പറയുന്നു. പക്ഷെ അത് എന്ന് സാധ്യമാകുമെന്ന ചോദ്യവുമായി നിൽക്കുന്ന ആയിരം വിയർപ്പുടലുകളിലൂടെ അവസാനിക്കുന്ന പാട്ട് ആണുങ്ങൾ സുന്ദരന്മാരാകുന്നത് അടുക്കളകൂടി കൈകാര്യം ചെയ്യുമ്പോഴാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ചിട്ടുണ്ട്.
advertisement
ബിനീഷ് പുതുപ്പണത്തിൻ്റെ വരികൾക്ക് വിഷ്ണു വി. ദിവാകരനാണ് സംഗീതം നൽകിയത്. ജെബിൻ.ജെ.ബി, പ്രഭ ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച 'താര' ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും.
Also read: സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ; 'പത്താംവളവ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
advertisement
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran) എന്നിവരെ നായകന്മാരാക്കി ജോസഫിനു ശേഷം എം. പത്മകുമാർ (M. Padmakumar) സംവിധാനം ചെയ്യുന്ന 'പത്താംവളവ്' (Pathaam Valavu) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് (first look) പുറത്തിറങ്ങി. വർഷങ്ങൾക്കു മുമ്പ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ.
യു.ജി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് (എം.എം.എസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം.എം.എസ്.
advertisement
ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പത്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.
ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കിയാര ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2021 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anusree | ലിംഗസമത്വത്തിൻ്റെ സന്ദേശവുമായി അനുശ്രീയുടെ 'താര' സിനിമയിലെ ഗാനം









