Dileep | ദിലീപിന്റെ നിഴലായി നിന്ന അമ്മ; ഇന്ന് ആരെയും തിരിച്ചറിയാനാവാതെ; അമ്മയെക്കുറിച്ച് നടൻ

Last Updated:
സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് കാലമായാൽ, ദിലീപ് അമ്മയുടെ ഒപ്പം പോളിങ് ബൂത്തിലേക്ക് എത്തുന്ന കാഴ്ചയുണ്ട്. ഇക്കുറി കൂടെവന്നത് കാവ്യയായിരുന്നു
1/6
മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണുകയും പരിചയപ്പെടുകയും ചെയ്ത നടന്മാരിൽ ഒരാളാണ് ദിലീപ് (Dileep). അതുപോലെതന്നെ അദ്ദേഹത്തിന്റെ കുടുംബവും. വളരെ ചെറിയ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും സ്വപ്രയത്നം കൊണ്ട് കരിയറിൽ ഉയർച്ച നേടിയ നടൻ. ദിലീപ് നടനും സൂപ്പർ താരവും ആയപ്പോൾ അതോടൊപ്പം ഉയർന്നുവന്നവരാണ് അദ്ദേഹത്തിന്റെ കുടുംബവും. ഇന്ന് ദിലീപിന്റെ അനുജൻ പരമേശ്വരൻ എന്ന അനൂപ് ചലച്ചിത്രസംവിധായകനാണ്. കൂടാതെ അവിടേയ്‌ക്കെത്തിയ മരുമകൾ കാവ്യാ മാധവനും സിനിമാ നടി. ദിലീപിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിൽ കൂടെനിന്ന വ്യക്തിയാണ് അമ്മ

advertisement
2/6
സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് കാലമായാൽ, ദിലീപ് അമ്മയുടെ ഒപ്പം പോളിങ് ബൂത്തിലേക്ക് എത്തുന്ന കാഴ്ചയുണ്ട്. മറ്റു കുടുംബാംഗങ്ങൾ ആരും ഇല്ലെങ്കിലും അമ്മ മസ്റ്റ് ആണ്. നടക്കാൻ അത്ര വേഗമില്ലാത്ത അമ്മയെ ദിലീപ് ഒരു കൈത്താങ്ങു നൽകി അവിടേയ്ക്ക് കൂട്ടികൊണ്ടുവരുന്ന ദൃശ്യം പലപ്പോഴും മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ഇത്തവണ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഭാര്യ കാവ്യാ മാധവനൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാനെത്തിയത്. പത്മനാഭൻ പിള്ളയ്ക്കും സരോജത്തിനും പിറന്ന മൂന്നു മക്കളിൽ മൂത്ത മകനാണ് ദിലീപ്. അനൂപിനെ കൂടാതെ ദിലീപിന് ഒരു അനുജത്തി കൂടിയുണ്ട് (തുടർന്ന് വായിക്കുക)

3/6
ഇക്കഴിഞ്ഞ എട്ടുവർഷങ്ങൾക്ക് ഇടയിൽ ദിലീപ് ഏറ്റവുമധികം മാനസിക സമ്മർദം കുറഞ്ഞ കാലത്തിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കാലം കൂടിയായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസിൽ, എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ കേസിൽ വെറുതെവിടുകയായിരുന്നു. അതിനു ശേഷം പിന്നെയും വിവാദങ്ങൾ വിട്ടുമാറിയില്ല എങ്കിലും, ഭാര്യക്കൊപ്പം വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ദിലീപ് വോട്ട് ചെയ്യൽ മുടക്കിയില്ല. പക്ഷേ അമ്മ കൂടെയില്ലതെ പോയി. അമ്മയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് ദിലീപ് തന്നെ മാധ്യമങ്ങളോട് പറഞ്ഞു

4/6
ഇതിനിടയിൽ ദിലീപിന്റെ ശബരിമല ദർശനവും വാർത്തയായി മാറി. താനൊരു അയ്യപ്പ ഭക്തനെന്ന് ദിലീപ്. ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മയെ കുറിച്ച് ദിലീപ് പറഞ്ഞത്.
ഇതിനിടയിൽ ദിലീപിന്റെ ശബരിമല ദർശനവും വാർത്തയായി മാറി. താനൊരു അയ്യപ്പ ഭക്തനെന്ന് ദിലീപ്. ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മയെ കുറിച്ച് ദിലീപ് പറഞ്ഞത്. "ഞാനൊരു അയ്യപ്പ ഭക്തനാണ്. പോയവർഷം ഞാനിവിടെ വന്നപ്പോൾ ഒരു ചെറിയ വിവാദം ഉയർന്നിരുന്നു. ഇക്കുറി ഞാൻ വഴിപാടു ബുക്ക് ചെയ്ത ശേഷമാണ് മലകയറിയത്." ദിലീപ് പറഞ്ഞു. രാവിലെ എട്ടര മണിക്ക് പമ്പയിൽ എത്തിയ ദിലീപ്, കാൽനടയായി മലയേറി. സ്റ്റാഫ് ഗേറ്റിലൂടെ കയറി ദിലീപ് ദർശനം നടത്തി
advertisement
5/6
ഹൃദയം വിങ്ങുന്ന വേദനയുമായാണ് ദിലീപ് ഇക്കുറി ശബരിമലയിൽ എത്തിയത്. ഈ സന്ദർശനം പബ്ലിസിറ്റിക്ക് വേണ്ടിയല്ല എന്നും, തന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥന അർപ്പിക്കാനെന്നും ദിലീപ്. അമ്മ മൂന്നു പ്രാവശ്യം വീണു. അമ്മയുടെ ആരോഗ്യം വളരെ മോശമായി തുടരുന്നു എന്ന് ദിലീപ്. ഇപ്പോൾ ആരെയും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് അമ്മയുള്ളത്. നിരന്തരം പരിചരണം ആവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിനായി നേർച്ചനേർന്നതിന്റെ ഭാഗമായാണ് ദർശനം. പ്രത്യേക പൂജകൾ നടത്താനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് വേണ്ടി ദിലീപ് കാത്തുനിന്നിരുന്നു

6/6
ദിലീപ്, കാവ്യ വിവാഹവേളയിൽ ദിലീപിന്റെ അമ്മയും മൂത്തമകൾ മീനാക്ഷിയും. ഇളയമകൾ മഹാലക്ഷ്മി എന്ന മാമാട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷ വേളയിലും ദിലീപിന്റെ ഒപ്പം അമ്മയും സന്തോഷവതിയായി കൂടെയുണ്ടായിരുന്നു. അടുത്ത ചിത്രമായ ഭ.ഭ.ബ. റിലീസിനായി കാത്തിരിക്കുകയാണ് ദിലീപ്. ഡിസംബർ 18 ആണ് റിലീസ് തീയതി. ഈ ചിത്രത്തിൽ മോഹൻലാലും ഒരതിഥി വേഷം ചെയ്യുന്നുവെന്ന വിവരം പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തിയിരുന്നു

ഒറ്റപ്പാലം പൂളക്കുണ്ടിൽ ബിജെപിക്ക് പൂജ്യം വോട്ട്; വിജയിച്ചത് മുസ്ലീം ലീഗ്

  • പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ പൂളക്കുണ്ട് വാർഡിൽ ബിജെപിക്ക് ഒരു വോട്ടും ലഭിക്കാതെ പൂജ്യം ആയി

  • മുസ്ലിം ലീഗ് സ്ഥാനാർഥി മുഹമ്മദ് ഫാസി 710 വോട്ടോടെ വിജയിച്ചു, സിപിഎം സ്ഥാനാർഥിക്ക് 518 വോട്ട്

  • ഒറ്റപ്പാലം നഗരസഭയിൽ 12 അംഗങ്ങളുള്ള ബിജെപി രണ്ടാം കക്ഷിയും, സിപിഎം ഒന്നാം കക്ഷിയാണ്

View All
advertisement