Adivasi movie | അട്ടപ്പാടിയിലെ മധുവായ് അപ്പാനി ശരത്; വടികിയമ്മയുടെ ശബ്ദത്തിൽ 'ആദിവാസി' സിനിമയിലെ ഗാനം

Last Updated:

അട്ടപ്പാടി മധുവിൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ 'ആദിവാസി'യിലെ ആദ്യ പാട്ട്

'ആദിവാസി'
'ആദിവാസി'
'ചിന്ന രാജ' സങ്കട താരാട്ടുമായി അട്ടപ്പാടി മധുവിൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ 'ആദിവാസി'യിലെ (Adivasi) ആദ്യ പാട്ട് റിലീസായി. ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ 'ആദിവാസി' ഏരിസിന്റെ ബാനറിൽ സംവിധായകൻ സോഹൻ റോയ് നിർമ്മിക്കുന്നു.
ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസ് ആയത് .
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ,
മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കൽ, റോജി പി. കുര്യൻ, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
advertisement
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രഹണം- പി. മുരുകേശ്, സംഗീതം- രതീഷ് വേഗ, എഡിറ്റിംഗ്- ബി. ലെനിൻ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, സംഭാഷണം, ഗാനരചന- ചന്ദ്രൻ മാരി ലൈൻ പ്രൊഡ്യൂസർ- വിയാൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ, ആർട്ട്‌- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത്‌ ഗുരുവായൂർ, കോസ്റ്യൂം- ബിസി ബേബി ജോൺ, സ്റ്റിൽസ്- രാമദാസ് മാത്തൂർ, പി.ആർ.ഒ. -എ.എസ്. ദിനേശ്.
advertisement
Also read: 36 വർഷത്തിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാവുന്നു; പുതിയ ചിത്രം 'എഴുത്തോല'
മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ (Actor Shankar) നിർമ്മിക്കുന്ന ചിത്രമാണ് 'എഴുത്തോല' (Ezhuthola). ശങ്കർ, നിഷാ സാരംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും സുരേഷ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കുന്നു. നടൻ ശങ്കർ തന്റെ അഭിനയ ജീവിതത്തിന്റെ 42 വർഷത്തിലേക്ക് എത്തുമ്പോൾ വീണ്ടും ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കടക്കുകയാണ്.
advertisement
ഓഷ്യോ എന്റർടൈൻമെന്റ്സ് എന്ന ബാനറിലാണ് ശങ്കർ വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നത്. ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ആദ്യ നിർമ്മാണ സംരംഭമായ 'എഴുത്തോല'യിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
1986-ൽ സിബി മലയിൽ സംവിധാനം ചെയ്ത 'ചേക്കാറാനൊരു ചില്ല'യാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു നായകൻ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലൂടെയെന്നാണ് ശങ്കർ മലയാള സിനിമയിലെത്തുന്നത്. അതിനു മുൻപ് ശരപഞ്ജരത്തിൽ അതിഥി വേഷം ചെയ്തിരുന്നു. 1980കളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ശങ്കർ. ശങ്കർ-മേനക ജോഡി അന്നാളുകളിലെ മലയാള സിനിമകളുടെ വിജയ ഫോർമുലയായി മാറുകയും ചെയ്തു. 'ഒരു താളൈ രാഗം' എന്ന ആദ്യ തമിഴ് സിനിമയും അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Adivasi movie | അട്ടപ്പാടിയിലെ മധുവായ് അപ്പാനി ശരത്; വടികിയമ്മയുടെ ശബ്ദത്തിൽ 'ആദിവാസി' സിനിമയിലെ ഗാനം
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement