പ്രണയം നിറയുന്ന നിമിഷങ്ങളുമായി ലൂക്കയും, നിഹാരികയും 'ഒരേ കണ്ണാൽ' ഗാനത്തിന്റെ ടീസറിൽ
Last Updated:
New song teaser from Luca movie features Tovino and Ahaana Krishna | ടൊവിനോയുടെ നായികയാവുന്നത് അഹാന കൃഷ്ണ
യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യം ടൊവിനോ തോമസ് നവാഗത സംവിധായകന്‍ അരുണ്‍ ബോസിനൊപ്പം ചേരുന്ന ചിത്രമാണ് ലൂക്ക. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ് , പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവിനോയുടെ നായികയാവുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണു.
ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ്. കുറുപ്പ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നു. ഈ ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 9നു റിലീസ് ആവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട സോംഗ് ടീസറിലൂടെയാണു ഗാനം ജൂണ്‍ 9നു റിലീസ് ചെയ്യുന്ന കാര്യം അറിയിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് രചന നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ്. കുറുപ്പ് എന്നിവരാണ്.
advertisement
സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28ന് റിലീസ് ആവും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2019 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയം നിറയുന്ന നിമിഷങ്ങളുമായി ലൂക്കയും, നിഹാരികയും 'ഒരേ കണ്ണാൽ' ഗാനത്തിന്റെ ടീസറിൽ