സിദ്ധിഖിന്റെ മകൻ ഷഹീൻ നായകനാവുന്ന 'ഒരു കടത്ത്‌ നാടൻ കഥ' റിലീസിനൊരുങ്ങുന്നു

Last Updated:

Oru Kadathu Nadan Katha with Shaheen Siddique in the lead up for release | ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് 'ഒരു കടത്ത്‌ നാടൻ കഥ'

മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന ചിത്രം 'ഒരു കടത്ത്‌ നാടൻ കഥ' ഒക്ടോബർ രണ്ടാം വാരം പ്രദർശനത്തിനെത്തും. നവാഗതനായ പീറ്റർ സാജനാണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് റിതേഷ് കണ്ണനാണ്.
ഷഹീൻ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത്‌ , സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തിൽ നടമാടുന്ന സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം ഉണ്ടാവുകയും, തുടർന്ന് ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരികയും ചെയ്യുമ്പോൾ കുഴൽ പണം കടത്താൻ ഷാനു തയ്യാറാവുന്നു.
advertisement
ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം രാവിലെ എട്ടു മുതൽ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂർവമായ അതിജീവനത്തിന്റെയും ഒരു പകലാണ് ചിത്രം പകർത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ പീറ്റർ സാജൻ, അനൂപ് മാധവ്. ക്യാമറ: ജോസഫ്. സി. മാത്യു, എഡിറ്റർ: പീറ്റർ സാജൻ, സംഗീതം അൽഫോൻസ് ജോസഫ്. ഗാനരചന ഹരീഷ് നാരായണൻ, ജോഫി തരകൻ .
മലയാളം വാർത്തകൾ/ വാർത്ത/Film/
സിദ്ധിഖിന്റെ മകൻ ഷഹീൻ നായകനാവുന്ന 'ഒരു കടത്ത്‌ നാടൻ കഥ' റിലീസിനൊരുങ്ങുന്നു
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement