ഫുട്ബോൾ താരം വി പി സത്യന്റെ കഥ പറഞ്ഞ സിനിമയായ 'ക്യാപ്റ്റനു' ശേഷം നടൻ ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒരുമിക്കുന്ന സിനിമയാണ് 'വെള്ളം'. ദീപാവലി ദിനത്തിൽ ചിത്രത്തിൽ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് 'വെള്ളം' ടീം.
'ഒരു കുറി കണ്ടു നാം' എന്ന ഗാനമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പാട്ടിനൊപ്പമുള്ളത്. ജയസൂര്യയ്ക്ക് ഒപ്പം കുറച്ച് പെൺകുട്ടികളും ഈ പാട്ടിലുണ്ട്. ഷാപ്പിൽ ഇരുന്ന് ഒരാൾ പാടുന്നതും ആളുകൾക്കൊപ്പം ജയസൂര്യയും ഷാപ്പിൽ ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബൽ സംഗീതം നൽകി വിശ്വനാഥൻ ആണ് പാട്ട് പാടിയിരിക്കുന്നത്. ജയസൂര്യയും സംയുക്ത മേനോനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. റോബി വർഗീസ് ആണ് ഛായാഗ്രഹണം.
ഫ്രണ്ട് ലി പ്രൊഡക്ഷൻസ് എൽ എൽ പിയുടെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മണമ്പറക്കാട്ട് എന്നിവർ ചേർന്നാണ് 'വെള്ളം - ദ എസൻഷ്യൽ ഡ്രിങ്ക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ നിർമാണം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.