അമല പോളിന്റെ ആടൈ ടീസറിലെ നമ്പറിലേക്ക് ഞരമ്പു രോഗികളുടെ ഫോൺ; പണി കൊടുത്ത് ആർ.ജെ.

Last Updated:

Pranksters make call to the phone number in Aadai teaser | വിളിക്കുന്നവരുടെ കൂട്ടത്തിൽ തമിഴ്നാട്ടുകാർ മാത്രമല്ല, മലയാളികളും ഉണ്ട്

അമല പോളിന്റെ ഞെട്ടിക്കുന്ന ലുക്കിലെ ടീസർ പുറത്തിറക്കിയ ആടൈ ടീസർ വൻ ചർച്ചയായി കഴിഞ്ഞു. 70 ലക്ഷത്തിലധികം വ്യൂസ് നേടിയ ടീസർ ദിവസങ്ങളോളം യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. എന്നാൽ ഇപ്പോൾ വാർത്ത മറ്റൊന്നാണ്. ഈ ടീസറിൽ കാണുന്ന അമ്മ എന്ന് സേവ് ചെയ്ത നമ്പർ ചെന്ന് പെട്ടത് കുറെ ഞരമ്പ് രോഗികളുടെ കയ്യിലാണ്. ഈ നമ്പറിലേക്ക് തുരുതുരെ കോളുകൾ വരികയാണ്. വിളിക്കുന്നവരുടെ കൂട്ടത്തിൽ തമിഴ്നാട്ടുകാർ മാത്രമല്ല, മലയാളികളും ഉണ്ട്. ഈ നമ്പറുകൾ ശേഖരിച്ചു അതിലേക്ക് തമിഴ് ആർ.ജെ. സരിത്തിരൻ തിരിച്ചു വിളിച്ചപ്പോഴാണ് സംഗതി കൈവിട്ടു പോയ കാര്യം പലരും അറിഞ്ഞത്.
പോലീസിൽ നിന്നും പരാതി കിട്ടിയ ശേഷം വിളിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അങ്ങേ തലക്കൽ ഫോൺ എടുത്തവർ ഒന്ന് ഞെട്ടി. ചിലർ കോൾ കട്ട് ചെയ്തു. മറ്റുള്ളവർ നിരുപാധികം മാപ്പു പറഞ്ഞു. കാര്യം വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാകുമെന്നു പറഞ്ഞു കേണപേക്ഷിച്ചവരും ചുരുക്കമല്ല.
ടീസറിൽ ഭയപ്പെട്ട്‌ നഗ്നയായി ഇരിക്കുന്ന അമലയെയാണ് കാണാൻ കഴിയുന്നത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണിത്. ഫസ്റ്റ് ലുക് കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തിൽ മുറിവുകളുമായി അർധനഗ്നയായി സഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററിൽ. ഇത് ക്ഷണനേരം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറുകയായിരുന്നു. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്. അമലപോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
അമല പോളിന്റെ ആടൈ ടീസറിലെ നമ്പറിലേക്ക് ഞരമ്പു രോഗികളുടെ ഫോൺ; പണി കൊടുത്ത് ആർ.ജെ.
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement